Kerala

മുത്തോലി കടവിൽ നിന്നും ചേർപ്പുങ്കൽ റൂട്ടിൽ നെയ്യൂർ തോടിന് മുകളിൽ ഇരുമ്പ് വേലി നിർമിച്ച് യാത്രക്കാരുടെ ജീവന് സംരക്ഷണം നൽകണം :കേരളാ കോൺഗ്രസ് (എം)

മുത്തോലി കടവിൽ നിന്നും ചേർപ്പുങ്കൽ റൂട്ടിൽ ക്ഷീരോല്പാദക സൊസൈറ്റിയുടെ മുമ്പിൽ നെയ്യൂർ തോടിന് മുകളിൽ ഇരുമ്പ് വേലി നിർമിച്ച് കൽനടയാത്രക്കാരുടെയും വാഹനയാത്രക്കാരുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന ആവശ്യത്തിന് പിന്തുണയേരുന്നു .കാലാകാലങ്ങളിലായി ഈ തോടിന്റെ ഭാഗത്ത് വച്ച് കൽ നടക്കാരും വാഹനങ്ങളും അപകടത്തിൽ പെട്ടിട്ടും അധികാരികൾ തിരിഞ്ഞു നോക്കാത്തത് കടുത്ത അവഗണനയാണെന്നും

അഫ്‍ധികാരികൾ ഉണർന്നു പ്രവർത്തിച്ചു പ്രശ്ന പരിഹാരം ഉടനെ കാൻഡി തണമെന്നു ആവശ്യപ്പെട്ട് കേരളകോൺഗ്രസ് എം മുത്തോലി വാർഡ് 10 ന്റെ പ്രസിഡന്റ്‌ ജോർജ് ഫ്രാൻസിസ് ( തങ്കച്ചൻ ) പുല്ലാട്ട് മുത്തോലി പഞ്ചായത്ത്‌ സെക്രട്ടറി മുമ്പാകെ  പരാതി സമർപ്പിച്ചു .

നാട്ടുകാരുടെ ജീവന് സംരക്ഷണം നൽകേണ്ട അധികാരികൾ ഉറക്കം നടിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും ശ്കതമായ പ്രക്ഷോഭം ആരംഭിക്കുമെന്നും കേരള കോൺഗ്രസ് വാർഡ് കമ്മിറ്റി അറിയിച്ചു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top