Kerala

ഫ്രാൻസ് ;അർജന്റീന ;ഇംഗ്ലണ്ട് ;സ്‌പെയിൻ:ഫുട്‌ബോൾ ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ആദ്യ നാലു റാങ്കിങ് ടീമുകളും സെമി ഫൈനലിൽ

കൻസാസ് സിറ്റി: ഫുട്‌ബോൾ ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ആദ്യ നാലു റാങ്കിങ് ടീമുകളും സെമി ഫൈനലിൽ. ഫിഫ റാങ്കിങ്കിൽ ആദ്യ നാലു സ്ഥാനത്തുള്ള ടീമുകളാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഒന്നാം സ്ഥാനത്തുള്ള ഫ്രാൻസ് മൂന്നാം സ്ഥാനത്തുള്ള സ്‌പെയിനെ സെമി ഫൈനലിൽ നേരിടുമ്പോൾ, രണ്ടാം സ്ഥാനത്തുള്ള അർജന്റീനയ്ക്ക് നാലാമതുള്ള ഇംഗ്ലണ്ടാണ് എതിരാളികൾ.

ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് പോയിന്റ് പട്ടികയിൽ ആദ്യ നാല് സ്ഥാനത്തുള്ള ടീമുകൾ സെമി ഫൈനൽ കളിക്കുന്നത്. ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലൻഡിനെ പരാജയപ്പെടുത്തിയാണ് അർജന്റീന സെമി കളിക്കുന്നത്. നോർവേയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് സെമി ഫൈനലിന് യോഗ്യത നേടിയത്.

ജൂലൈ 16 ന് രാത്രി 12.30 നാണ് അർജന്റീന ഇംഗ്ലണ്ടിനെ നേരിടുന്നത്. ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ഫ്രാൻസ് , മൂന്നാമതുള്ള സെപെയിനെ ജൂലൈ 15 ന് രാത്രി 12.30 ന് നടക്കുന്ന മത്സരത്തിലാണ് നേരിടുന്നത്. സ്‌പെയിൻ ക്വാർട്ടറിൽ ബെൽജിയത്തെ തോൽപ്പിച്ചപ്പോൾ, ഫ്രാൻസ് മൊറോക്കോയെയാണ് പരാജയപ്പെടുത്തിയത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top