കാഞ്ഞിരപ്പള്ളി: ജൂൺ 26 – അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി, കേരള പോലീസ് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനും ഓപ്പറേഷൻ തൂഫാനും സംയുക്തമായി ലഹരിവിരുദ്ധ കൂട്ടയോട്ടം 2026 സംഘടിപ്പിക്കുന്നു.

സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ജനകീയ സന്ദേശം ഉയർത്തുന്നതിനും യുവതലമുറയെ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനും ലഹരിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുമായാണ് ഈ കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്.

26 ജൂൺ 2026 (വെള്ളി) രാവിലെ 9.00 മണിക്കു കാഞ്ഞിരപ്പള്ളി അക്കരപ്പള്ളി ഗ്രൗണ്ട്ൽ നിന്നും ആരംഭിച്ചു സെന്റ് ഡൊമിനിക് കത്തീഡ്രൽ മഹാ ജൂബിലി ഹാളിൽ സമാപിക്കുന്നതാണ് കൂട്ടയോട്ടം;

കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികൾ, അധ്യാപകർ, SPC & NCC കേഡറ്റുകൾ, NSS വോളണ്ടിയർമാർ, യുവജന സംഘടനകൾ, സാമൂഹിക-സാംസ്കാരിക സംഘടനാ പ്രവർത്തകർ, ജനപ്രതിനിധികൾ, വ്യാപാരി-വ്യവസായി പ്രതിനിധികൾ, ഓട്ടോ-ടാക്സി തൊഴിലാളികൾ, ക്ലബ്ബ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങി ആയിരക്കണക്കിന് ആളുകൾ കൂട്ടയോട്ടത്തിൽ പങ്കെടുക്കും.