Kerala

ബിൽ അടച്ചിട്ടും കറന്റ് കട്ട്; പാലായിൽ ദളിത് കുടുംബത്തിന് കെഎസ്ഇബിയുടെ ‘ഷോക്ക് ട്രീറ്റ്മെന്റ്’”.

പാലാ :വൈദ്യുതി ഒരു യൂണിറ്റ് പോലും പാഴാക്കരുതെന്ന് ജനങ്ങളെ ബോധവൽക്കരിക്കുന്ന കെ എസ് ഇ ബി ഇന്ന് ഒരു വീട്ടുകാർക്ക് പകൽ മുഴുവൻ വൈദ്യുതി ലാഭിച്ചു കൊടുത്തു .പാലാ എഴാച്ചേരി റൂട്ടിൽ വൈദ്യശാല പടിയിലുള്ള തൂണുങ്കൽ തോട്ടുചാലിൽ രമേശിന്റെ ഭവനത്തിലാണ് കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം വൈദ്യുതി കട്ട് ചെയ്തത് .

കട്ട് ചെയ്തത് പരാതിപ്പെട്ട രമേശിന്റെ മക്കളായ അക്ഷരയോടും ,ആദിത്യയോടും വൈദ്യുതി ബില്ല് അടയ്ക്കാത്തതിനാലാണ് കണക്ഷൻ വിച്ഛേദിച്ചതെന്നു പാലാ ആഫീസിൽ നിന്നും അറിയിച്ചു .ഇന്ന് വരെ വൈദ്യുതി ബില്ല് അടയ്ക്കാതിരുന്നിട്ടില്ലാത്ത ഈ സാധു കുടുംബത്തിന് വൈദ്യുതി ബില്ലു  അടച്ചിട്ടുമടച്ചില്ലെന്നു ആരോപിച്ച് കണക്ഷൻ കട്ട് ചെയ്തത് വലിയ ബുദ്ധിമുട്ടുണ്ടാക്കി .

സംഗതി അറിഞ്ഞെത്തിയ നാട്ടുകാരും വൈദ്യുതി ഭവനിൽ വിളിച്ചപ്പോഴും അവർ കട്ട് ചെയ്തതാണെന്ന് അറിയിച്ചു .എന്നാൽ വൈകുന്നേരമായതോടെ രണ്ടു ജീവനക്കാരെ പറഞ്ഞു വിട്ട് വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കുകയും  ചെയ്തു .രമേശിന്റെ ‘അമ്മ ലീല പി എസ് വന്ന നാട്ടുകാരെയൊക്കെ അടച്ച ബില്ല് എടുത്തു കാണിച്ചു .വിദ്യാർത്ഥികളായ രണ്ടു പെൺകുട്ടികൾക്കുള്ള വീട്ടിൽ ബിൽ അടച്ചിട്ടും അടച്ചില്ലെന്നു പറഞ്ഞു  വൈദ്യുതി കട്ട് ചെയ്തത് തികച്ചും ഗുണ്ടായിസം മാത്രമാണെന്ന് നാട്ടുകാർ ആരോപിച്ചു .

ഇത് സംബന്ധിച്ച് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിനും ;ജില്ലാ കളക്ടർക്കും പരാതി നൽകുവാനൊരുങ്ങുകയാണ് ഈ ദളിത് കുടുംബം .ഇതിനിടെ ചില ജന പ്രതിനിധികൾ വന്ന് പ്രശ്നം ലാഘവത്തോടെ കാണുകയും ;ചക്ക വീണപ്പോൾ കറണ്ട് പോയതാണെന്ന് വരുത്തി തീർക്കാനും ശ്രമം നടക്കുന്നുണ്ട് .വൻ തോക്കുകളുടെ കുടിശിഖ തുക പിരിച്ചെടുക്കാൻ മടി കാണിക്കുന്ന വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ ഒരു ദളിത് കുടുംബത്തോട് കാണിച്ചത് തികച്ചും  അനീതിയാണെന്ന് നാട്ടുകാർ ആരോപിച്ചു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top