Kerala

കുറുവ താഴെയോ മുകളിലോ കടനാട്ടിൽ മാണിഗ്രൂപ്പ് ;ജോസഫ് ഗ്രൂപ്പ് പോര് മുറുകുന്നു

പാലാ :ഭരണം മാറിയതോടെ കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിലും മാറ്റങ്ങൾ വരുവാൻ ആരംഭിച്ചു .അതിന്റെ പ്രത്യക്ഷ പ്രതികരണം പാലാ നിയോജക മണ്ഡലത്തിലെ കടനാട് പഞ്ചായത്തിലാണ് ദൃശ്യമായിരിക്കുന്നത് .1970 മുതൽ മാണി ഗ്രൂപ് കാരായ കുറുവത്താഴെ സഹോദരന്മാരാണ് ഇപ്പോൾ മാണി ഗ്രൂപ്പിൽ നിന്നും രാജി വച്ചിട്ടുള്ളത് .ഇവർ ഇക്കഴിഞ്ഞ ദിവസം തൊടുപുഴയിൽ ചെന്ന് പി ജെ യെ കണ്ടു മെമ്പർഷിപ്പും വാങ്ങിച്ചിട്ടുണ്ട് .

വരും ദിവസങ്ങളിൽ കൂടുതൽ പേര് മാണി ഗ്രൂപ്പിൽ നിന്നും രാജി വയ്ക്കുമെന്ന് കൂട്ടായി കുറുവത്താഴെ അവകാശപ്പെട്ടിട്ടും ഉണ്ട് .മാണി ഗ്രൂപ്പ് കടനാട്‌ മണ്ഡലം നേതൃത്വത്തിന്റെ ഏകാധിപത്യപരമായ നടപടികളിൽ പ്രതിഷേധിച്ചാണ് രാജി വയ്ക്കുന്നതെന്ന് കുട്ടായി കുറുവത്താഴെ അവകാശപ്പെടുമ്പോൾ ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേ എറിയുന്ന സൃഗാല തന്ത്രമാണ്  ഇവരുടേതെന്ന് മാണി ഗ്രൂപ്പ് കടനാട്‌ മണ്ഡലം പ്രസിഡണ്ട് ബെന്നി ഈരൂരിക്കൽ കോട്ടയം മീഡിയയോട് പറഞ്ഞു .

കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ നിലപാടുകൾ സ്വീകരിച്ച കുറുവത്താഴെ സഹോദരന്മാരെ മാണിഗ്രൂപ്പിൽ നിന്നും പുറത്താക്കണമെന്നു മേൽക്കമ്മിറ്റിക്കു ശുപാർശ ചെയ്തിരുന്നതാണ് .അന്ന് മുതൽ തന്നെ ഇവർ സാങ്കേതികമായി പാർട്ടിക്ക് പുറത്താണ് .കൂടാതെ ബേബി കുറുവത്താഴെ തോട്ട് പുറമ്പോക്ക് കയ്യേറിയതുമായി ബന്ധപ്പെട്ട് ഉള്ള പരാതിയിൽ റവന്യൂ അധികാരികൾ അളന്നു തിരിച്ചപ്പോൾ 20 സെന്റ് കയ്യേറിയത് തിരിച്ചു പിടിച്ച് കല്ലിട്ടു.വസതിയിലേക്കുള്ള വഴി പോലും ഇല്ലാതാവുന്ന സാഹചര്യത്തിൽ കേരള ഭരണവും ;പഞ്ചായത്ത് ഭരണവും യു  ഡി എഫിന് കൈവന്ന സാഹചര്യത്തിൽ

പുറമ്പോക്ക് ഭൂമി തിരിച്ചു പിടിക്കാനുള്ള തന്ത്രമാണ് ഇപ്പോഴത്തെ പാർട്ടി മാറ്റത്തിലുള്ളതെന്നും ;പാർട്ടി മാറ്റത്തിൽ  ആശയപരമായ കാര്യങ്ങളല്ല ആമാശയപരമായ കാര്യങ്ങളാണ് ഉള്ളതെന്നും ബെന്നി ഈരൂരിക്കൽ കോട്ടയം മീഡിയയോട് പറഞ്ഞു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top