Kerala

പാലായുടെ കറുത്ത മണ്ണിൽ ബിജെപി ക്ക് ഫലഭൂയിഷ്ടതയുണ്ടെന്ന് തെളിഞ്ഞു :ഷോൺ ജോർജ്

പാലായുടെ കറുത്ത മണ്ണിൽ ബിജെപി ക്ക് ഫലഭൂയിഷ്ടതയുണ്ടെന്ന് തെളിഞ്ഞതായി ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട്  ഷോൺ ജോർജ്.പതിനോരായിരത്തിൽ നിന്നും മുപ്പത്തിയഞ്ചായിരമായി ബിജെപി യുടെ വോട്ടിങ് നില വർധിപ്പിച്ചത് ബിജെപി യുടെ സമകാലീന രാഷ്ട്രീയത്തിലെ വിശ്വാസ്യതയാണ് വെളിവാക്കുന്നതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു .

ബിജെ പി പാലാ മണ്ഡലം നേതൃയോഗം ഉദ്‌ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഷോൺ ജോർജ് .  ചേർന്നു. മണ്ഡലം പ്രസിഡൻ്റ് അഡ്വ. ജി അനീഷിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന  യോഗത്തിൽ എൻ കെ  ശശികുമാർ മുഖ്യ പ്രഭാഷണം നടത്തി.

മണ്ഡലം ജനറൽ സെക്രട്ടറി പി. ആർ മുരളിധരൻ  പ്രമേയം അവതരിപ്പിച്ചു.മനോജ് മഞ്ചേരി പിന്താങ്ങി . മഴക്കാല പുർവ്വ ശുചീകരണം ഊർജ്ജിത മാക്കണമെന്നും വാർഡ് തല ഫണ്ട് വിനയോഗം കാര്യക്ഷമവും കുറ്റമറ്റതുമാക്കി വഴി വക്കിലെ കാട് നീക്കം ചെയ്യാനും റബ്ബർ, കൈത തോട്ടങ്ങളിലെ കൊതുകു നശീകരണം നടപ്പിലാക്കണം എന്നും പ്രമേയം ആവശ്യപ്പെട്ടു. യോഗത്തിൽ സുമിത് ജോർജ്, ബിനിഷ് ചൂണ്ടച്ചേരി, പൊഫസർ . ബി വിജയകുമാർ, രഞ്ജിത്ത് ജി മീനഭവൻ, ജയാ രാജു തുടങ്ങിയവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top