കോഴിക്കോട്: അത്തോളി കണ്ണിപൊയിലിൽ എസ് ആർ ഓയിൽ മില്ലിൽ വൻ തീപിടിത്തം.

ഇന്ന് രാവിലെ 11.30 ന് മലാപ്പറമ്പ് സ്വദേശി ഷെെജുവിന്റെ ഓയിൽ മില്ലിലാണ് തീപിടിച്ചത്. കൊയിലാണ്ടിയിൽ നിന്ന് രണ്ടും നരിക്കുനി, വെള്ളിമാടുകുന്ന്, പേരാമ്പ്ര എന്നീ
നിലയങ്ങളിൽ നിന്നും ഓരോ യൂണിറ്റും അഗ്നിശമന സേന എത്തി നാലുമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.