ചെന്നൈ: നടനും രാഷ്ട്രീയ നേതാവുമായ വിജയ് ഇന്ന് തമിഴ്നാട്ടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.അദ്ദേഹത്തോടൊപ്പം 9 മന്ത്രിമാരും സത്യ പ്രതിജ്ഞ ചെയ്തു . ചെന്നൈയിലെ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ വിജയിന് സത്യവാചകം ചൊല്ലിക്കൊടുത്തു. വിവിധ രാഷ്ട്രീയ, സിനിമാ, സാമൂഹിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.1952 ന് ശേഷം ആദ്യമായാണ് തമിഴ്നാട്ടിൽ സഖ്യ സർക്കാർ അധികാരമേൽക്കുന്നത് 1967 ന് ശേഷം ആദ്യമായാണ് കോൺഗ്രസിന് മന്ത്രിമാരെ ലഭിക്കുന്നത്. മേലൂർ എം എൽ എ പി വിശ്വനാഥൻ , രാജേഷ് കുമാർ എന്നിവരാണ് കോൺഗ്രസ് മന്ത്രിമാർ രാഹുൽ ഗാന്ധിയും ചടങ്ങിൽ പങ്കെടുത്തു

തമിഴക വെറ്റി കഴകത്തിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയതിനെ തുടർന്നാണ് വിജയ് മുഖ്യമന്ത്രിപദത്തിലെത്തിയത്. യുവജനങ്ങൾക്കും സാധാരണ ജനങ്ങൾക്കും പ്രാധാന്യം നൽകുന്ന ഭരണമായിരിക്കും മുന്നോട്ടുകൊണ്ടുപോകുകയെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം വിജയ് പറഞ്ഞു.
സംസ്ഥാനത്തിന്റെ വികസനം, തൊഴിൽ അവസരങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യരംഗം എന്നിവയ്ക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പാർട്ടി പ്രവർത്തകരും ആരാധകരും ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.