Kerala

പാലായിൽ സിപിഐ(എം)സിപിഐ വോട്ടുകൾ ഏകീകരിച്ചെങ്കിലും കേരളാ കോൺഗ്രസിന് സ്ഥിരമായി ലഭ്യമായ അനുഭാവി വൃന്ദ വോട്ടുകൾ ലഭിച്ചില്ല .

പാലാ :കേരളമാകെ വീശിയടിച്ച ഭരണ വിരുദ്ധ കൊടുങ്കാറ്റിൽ പാലായും പെട്ടു.അതാണ് ജോസ് കെ മാണി പരാജയപ്പെട്ടതെന്ന് ഒഴുക്കൻ മട്ടിൽ പറയാമെങ്കിലും അതാണ് പരാജയ കാരണമെന്നു പറയാൻ കഴിയില്ല .2021 ലെ തെരെഞ്ഞെടുപ്പിൽ മാണി സി കാപ്പന്റെ ഭൂരിപക്ഷം 15000 നു മുകളിൽ ആയിരുന്നത് കുറച്ച് 3000 ൽ എത്തിച്ചത് ജോസ് കെ മാണിക്ക് വേണ്ടി എൽ ഡി എഫ് ഒന്നിച്ചു നിന്നത് കൊണ്ടാണ് .സിപിഐഎം ഒറ്റ മനുഷ്യനെ പോലെ എൽ ഡി എഫ് സ്ഥാനാർത്ഥിക്കായി വോട്ട് ചെയ്തു .സിപിഐ നേതാക്കളും എൽ ഡി എഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ അക്ഷീണം പ്രയത്നിച്ചു .പക്ഷെ ഭരണ വിരുദ്ധ വികാരത്തിൽ കേരളാ കോൺഗ്രസിന് സ്ഥിരമായി ലഭിച്ചിരുന്ന അനുഭാവി വോട്ടുകൾ കാപ്പനും ;ഷോണിനുമായി പോയിട്ടുണ്ട് .ജോസ് കെ മാണി എൽ ഡി എഫിൽ തുടരുന്നത് തന്നെ ഈ വിഭാഗങ്ങൾക്ക് ഇഷ്ടക്കേടാണ് ഉണ്ടാക്കിയിട്ടുള്ളത് .

ഭാരതത്തിൽ ഏറ്റവും കൂടുതൽ വൈദ്യുതി ചാർജ് ഈടാക്കുന്ന സംസ്ഥാനം കേരളമാണ്.പ്രകൃതി സൗജന്യമായി നൽകുന്ന മഴവെള്ളം തടഞ്ഞ് വൈദ്യുതി ഉണ്ടാക്കി ഇന്ത്യയിലെ ഏറ്റവും കൂടിയ നിരക്ക് ഈടാക്കുകയും ,ഏഴാം ക്‌ളാസ് തോറ്റ കെ എസ് ഇ ബി ജീവനക്കാരന് ഒന്നേകാൽ ലക്ഷം രൂപാ ശമ്പളം നൽകുകയും ചെയ്യുന്ന കാട്ടു  വ്യവസ്ഥിതി കേരളത്തിൽ മാത്രമാണ് ഉണ്ടായത് .പുതിയ വീട് വയ്ക്കുന്നതിന്റെ പെർമിറ്റ് ഫീസ് പതിനായിരത്തിനു മുകളിൽ ആക്കിയിട്ടുള്ളത് ജനങ്ങളിൽ ഈ സർക്കാരിനോട് അവമതിപ്പാണ് ഉണ്ടാക്കിയിട്ടുള്ളത് .

കേരളാ കോൺഗ്രസിന് സ്ഥിരമായി വോട്ട് ചെയ്തു വരുന്ന അനുഭാവി വൃന്ദങ്ങൾ പിണറായി വിജയൻറെ ഫ്ളക്സ് ബോർഡ് കാണുമ്പോൾ ഉണ്ടാകുന്ന മാനസീക വ്യതിയാനവും ശാപ വചസ്സുകളും മതി ജോസ് കെ മാണിയുടെ വോട്ട് ചോർച്ച എവിടെ എന്ന് അറിയുവാൻ .കടുത്ത ഭരണ വിരുദ്ധ തരംഗത്തിലും എൽ ഡി എഫ് ഇത്രയും വോട്ടുകൾ നേടിയത് എൽ ഡി എഫ് പ്രവർത്തകരുടെ ഐക്യത്തിന് ലഭിച്ച അംഗീകാരമാണ്.ജോസ് കെ മാണിയുടെ എളിമയ്ക്കും ലഭിച്ച അംഗീകാരമാണ് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top