കോട്ടയം :തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്സി ബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള (ഫിയോക്) സംസ്ഥാന ജനറൽ സെക്ര ട്ടറിയായി ആന്റോ ജോസ് പടിഞ്ഞാറേക്കരയെ തിരഞ്ഞെടുത്തു.ഇദ്ദേഹം 2020-2022 കാലത്തേ പാലാ മുൻസിപ്പൽ ചെയർമാനായിരുന്നു.പിതാവായ ജോസ് പടിഞ്ഞാറേക്കരയും ,മാതാവ് പൊന്നമ്മ പടിഞ്ഞാറേക്കരയും പാലായുടെ മുൻസിപ്പൽ ചെയർമാൻ മാരായിരുന്നു .

എറണാകുളം ഗ്രാന്റ് ഹോട്ടൽ കോൺഫ്രൻസ് ഹാളിൽ വച്ച് നടന്ന ഫിയോക്കിന്റെ വാർഷിക പൊതു സമ്മേളനത്തിലാണ് സംഘടനയുടെ അടുത്ത രണ്ടു വർഷത്തെ ഭാരവാഹികളെ തെരെഞ്ഞെടുത്തത്.പ്രസിഡന്റായി ബി.ആർ. ജേക്കബിനെയും തെരഞ്ഞെടുത്തിട്ടുണ്ട് സജീഷ് ലാലാണ് ട്രഷറർ. മറ്റു ഭാരവാഹികൾ: സാജു ജോണി, ഹരി നിർമൽ, ഷിൻജി (വൈ. പ്രസി), ലിന്റോ ഡേവിസ്, ജിജി അഞ്ചാനി, കെ. ഡി.ദേവദാസ് (സെക്ര) എന്നിവരാണ് മറ്റ് ഭാരവാഹികൾ .