Kerala

എ ഐ ടി യു സി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ്ദിന റാലി നടത്തി

 

ഈരാറ്റുപേട്ട.. ആട്ടക്കാവടികളുടെയും ചെണ്ടമേളങ്ങളുടെയും ആർഭാടമായ അകമ്പടിയോടുകൂടി ഈരാറ്റുപേട്ടയിൽ പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷമായ മെയ്‌ ദിന റാലി നടത്തി.വനിതകളും കുട്ടികളും നൂറുകണക്കിന് സഖാക്കൾഅടക്കം അണിനിരന്ന റാലി ടൗൺ ചുറ്റി സെന്റർ ജംഗ്ഷനിൽ സമാപിച്ചുകൊണ്ട് നടത്തപ്പെട്ട പൊതുസമ്മേളനം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും AITUC സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗവുമായ സഖാവ് ടി എൻ രമേശൻ ഉദ്ഘാടനം ചെയ്തു..

രക്തസാക്ഷികൾ അടക്കമുള്ള നമ്മുടെ മുൻകാല നേതാക്കൾ പൊരുതി രാജ്യത്ത് ആകെയുള്ള തൊഴിലാളികൾക്ക് നേടിത്തന്ന ആനുകൂല്യ അവകാശങ്ങളെല്ലാം കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ കരി നിയമങ്ങൾ ഉണ്ടാക്കി നിഷേധിക്കുകയും തൊഴിലാളികളെ കൂലി അടിമകളാക്കാനും നീക്കം നടത്തുകയാണ്… ഇതിനെതിരെ തൊഴിലാളി വർഗ്ഗത്തിന്റെ കൂട്ടായ പോരാട്ടങ്ങൾ വളർന്നുവരേണ്ടതുണ്ട്. അതിനായി AITUC പ്രവർത്തകർ മുൻകൈയെടുക്കണമെന്ന് സഖാവ് ടി എൻ രമേശൻ ആഹ്വാനം ചെയ്തു..

എം ജി ശേഖരന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനത്തിൽ സഖാവ് ഇ കെ മുജീബ് സ്വാഗതം പറഞ്ഞു. അഡ്വക്കറ്റ് പി എസ് സുനിൽ,പി എസ് ബാബു, ഷമ്മാസ് ലത്തീഫ്, എം എം മനാഫ് തുടങ്ങിയവർ പ്രസംഗിച്ചു.റാലിക്കും സമ്മേളനത്തിനും സഖാക്കൾ മിനിമോൾ ബിജു,കെ എസ് രാജു,കെ വി എബ്രഹാം,
പി എൻ  ദാസപ്പൻ,കെ  ശ്രീകുമാർ,പി രാമചന്ദ്രൻ നായർ,പി ആർ  മനോജ്,സി എസ് സജി, നൗഫൽ ഖാൻ,വിനോദ് ജോസഫ്,എൻ ജെ ബിജു, പി കെ മോഹനൻ,ജോസ് മാത്യു,ഷൈനി ബേബി,പത്മിനി രാജശേഖരൻ, അരുൺ ഗോപാലൻ,വി ൽ തങ്കച്ചൻ,Ac ജയൻ,പി പി  രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top