പാലാ: KFCMDയും WAPRയും ചേർന്ന് മരിയസദനത്തിൽ വെച്ച് സംഘടിപ്പിച്ച അഖില കേരള സംസ്ഥാനതല സമ്മേളനം ശ്രദ്ധേയമായി.
വേൾഡ് അസോസിയേഷൻ ഫോർ സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ കേരള ഫെഡറേഷൻ ഫോർ ദി കെയർ ഓഫ് മെന്റലി ഡിസേബിൾഡും
ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. “കേരളത്തിലെ മാനസികാരോഗ്യ മേഖലയിലെ നിലവിലെ പ്രശ്നങ്ങൾ” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന വർക്ക്‌ഷോപ്പും ചടങ്ങും ശ്രദ്ധേയമായി.

മരിയസദനം ഡയറക്ടറും KFCMD സെക്രട്ടറിയുമായ ശ്രീ സന്തോഷ് ജോസഫ് സ്വാഗത പ്രസംഗം നടത്തി. WAPR മുൻ പ്രസിഡന്റായ ഡോ. മുരളി തൈലോത്ത് അധ്യക്ഷത വഹിച്ചു. Comissioner of person with disabilities kerala ഡോ. പി. ടി. ബാബുരാജ് ഉദ്ഘാടനം നിർവഹിച്ചു. WAPR ജനറൽ സെക്രട്ടറിയായ ഡോ. വി. കെ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ ഡോ. വി. കെ. രാധാകൃഷ്ണൻ, ഡോ. ടി. വി. അനിൽകുമാർ (എച്ച്ഒഡി, ഗവ. മെഡിക്കൽ കോളേജ് എറണാകുളം), ഡോ. പി. ടി. ബാബുരാജ്, ഡോ. മുരളി തൈലോത്ത് എന്നിവർ ആദരിച്ചു.
ചടങ്ങിൽ നന്ദി രേഖപ്പെടുത്തിയത് KFCMD സെക്രട്ടറിയും മരിയസദനം ഡയറക്ടറുമായ ശ്രീ സന്തോഷ് ജോസഫ്. കേരളത്തിലെ വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.കൂടാതെ തമിഴ്നാട്ടിൽ സ്ഥാപനങ്ങൾ നടത്തുന്ന നാല്പതോളം ആളുകളും യോഗത്തിന്റെ ഭാഗമായി.
സമ്മേളനം മാനസികാരോഗ്യ രംഗത്തെ പുതിയ വെല്ലുവിളികളും പരിഹാര മാർഗ്ഗങ്ങളും ചർച്ച ചെയ്ത വേദിയായി മാറി.