പാലാ :കടനാട് പഞ്ചായത്തിലെ കുടിവെള്ള പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി ഇന്ന് വിളിച്ചു ചേർത്ത അടിയന്തിര പഞ്ചായത്ത് കമ്മറ്റിയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ശക്തമായ വാക്കേറ്റവും ബഹളവും ഉണ്ടായി UDF ഭരിക്കുന്ന പഞ്ചായത്തിൽ ജനുവരി മുതൽ പ്രതിപക്ഷ മെമ്പർമാർ കുടിവെള്ള പ്രതിസന്ധിയെപ്പറ്റി പറയുന്നതാണ് എന്നാൽ പ്രസിഡൻ്റ് ഇക്കാര്യത്തിലൊന്നും യാതൊരു നടപടിയും സ്വീകരിക്കാതെ ഒഴിഞ്ഞു മാറുകയാണ് ചെയ്തത് പഞ്ചായത്തിലെ കേടായ കുഴൽ കിണറുകൾ നന്നാക്കണമെന്നും പൊതു കിണറുകൾ വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചില്ലെന്നു മാത്രമല്ല ഇക്കാര്യത്തിലെല്ലാം പ്രതിപക്ഷമെമ്പർമാരെ കുറ്റപ്പെടുതുന്ന പ്രസ്‌താവനയും നിലപാടുമാണ് പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവർ സ്വീകരിച്ചത്.

ഏറ്റവുമൊടുവിൽ കുടിവെള്ള പ്രതിസന്ധി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തിര കമ്മറ്റി വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ മെമ്പർമാർ കത്ത് കൊടുത്തു വിളിച്ചു ചേർത്ത കമ്മറ്റിയിൽ സ്വന്തം കഴിവുകേട് മറക്കാൻ പ്രസിഡൻ്റും ഭരണകക്ഷി അംഗങ്ങളും പ്രതിപക്ഷ മെമ്പർമാരോട് തട്ടിക്കയറുകയാണ് ഉണ്ടായത് ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോൾ ജനങ്ങളെ പരിഹസിക്കുന്ന നിലപാടാണ് ഭരണപക്ഷം സ്വീകരിച്ചത് ഇതിനിടയിൽ മുഖ്യമന്ത്രിയുടെ കവർചിത്രമുള്ള തദ്ദേശ ഭരണ വകുപ്പിൻ്റെ മുഖമാസികയായ തദ്ദേശകം പഞ്ചായത്ത് സ്‌റ്റാഫ് മെമ്പർമാർക്ക് വിതരണം ചെയ്തപ്പോൾ മുഖ്യമന്ത്രിയെ ആക്ഷേപിച്ചു കൊണ്ട് വലിച്ചെറിഞ്ഞത് കമ്മറ്റിയിൽ വൻ ബഹളത്തിന് കാരണമായി. പിണറായിയുടെ മുഖം എനിക്ക് കാണണ്ട അയാളുടെ ഒരു സൗജന്യവും എനിക്ക് വേണ്ട എന്നു പറഞ്ഞ് ആക്ഷേപിച്ചത് KDP യുടെ മെമ്പർ കൊല്ലപ്പള്ളി വാർഡിനെ പ്രതിനിധീകരി ക്കുന്ന ജ്യോതിലക്ഷ്‌മി എന്ന മെമ്പറാണ് ഇത് അന്ത്യന്തം പ്രതിഷേധാർഹമാണ് എന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി .
അതേസമയം പ്രതിപക്ഷത്തെ ആറോളം മെമ്പർമാർ ഇന്ന് ജനാധിപത്യ വിരുദ്ധമായ നടപടികളാണ് സ്വീകരിച്ചത് എന്ന് പ്രസിഡണ്ട് ലാലി സണ്ണി കോട്ടയം മീഡിയയോട് പറഞ്ഞു .സെബാൻ ;വി ജി സോമൻ ;റിജോ എന്നീ മെമ്പർമാർ തികച്ചും സ്ത്രീ വിരുദ്ധ പരാമർശങ്ങളാണ് നടത്തിയിട്ടുള്ളത്.കുടിവെള്ള പ്രശ്നം ചർച്ച ചെയ്യുവാനായി വന്നവർ ചർച്ചയല്ല ഉദ്ദേശിച്ചത് എല്ലാവരെയും ഭരിക്കുക എന്നത് മാത്രമാണ് ഉദ്ദേശിച്ചത് .ഒരവസരത്തിൽ സെബാൻ പ്രസിഡണ്ട് ലാലി സണ്ണിയോട് നീ ഇരിക്കടി എന്നാക്രോശിക്കുകയും ചെയ്തു .പ്രതിപക്ഷത്തെ റിജോ മെമ്പർ ഭരണപക്ഷത്തെ സ്നേഹ മെമ്പറോട് നീ പോടീ എന്ന് പറയുകയും ;നീ പോടാ എന്ന് ഞാൻ പറഞ്ഞാൽ അത് ശരിയാവുമോ എന്ന് ചോദിക്കുകയും ചെയ്തതായും റിപ്പോർട്ടുണ്ട് .പ്രതിപക്ഷത്തെ വി ജി സോമൻ ഭരണ പക്ഷത്തെ ജ്യോതി ലക്ഷ്മി മെമ്പറെ നീ പോടീ എന്ന് വിളിച്ചപ്പോൾ ഞാൻ പോടീ യാണ് പക്ഷെ ആ രീതിയിൽ എനിക്ക് പ്രതികരിയ്ക്കാൻ അറിയാഞ്ഞിട്ടല്ല എന്ന് പറയുകയും ചെയ്തു .
എന്നാൽ തദ്ദേശകം എന്ന മുഖ മാസിക താൻ വലിച്ചെറിഞ്ഞില്ല എന്നും എനിക്ക് അത് കാണേണ്ട എന്ന് പറഞ്ഞു വാങ്ങിക്കാതിരിക്കുക മാത്രമേ ചെയർത്തിട്ടുള്ളൂ എന്നും ജ്യോതി ലക്ഷ്മി മെമ്പർ കോട്ടയം മീഡിയയെ അറിയിച്ചു .എന്നാലും ഭരണ പക്ഷത്തെ സ്നേഹയുടെയും ,ജ്യോതി ലക്ഷ്മിയുടെയും നാക്കിനെ അസഹനീയം എന്നാണ് പ്രതിപക്ഷം നിർവചിച്ചത്.അതേസമയം സെബാൻ ;വി ജി സോമൻ എന്നിവരുടെ ശബ്ദ ഘോഷത്തെ തൃശൂർ പൂര വെടിക്കെട്ടിനോടാണ് ഭരണ പക്ഷം ഉപമിച്ചത്.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ