Sports

പി സി. ജോർജ് തെറ്റ് തിരുത്തി മാപ്പ് പറയണം : ളാലം പഴയ പള്ളി പാരീഷ് കൗൺസിൽ

പാലാ: ക്രൈസ്തവ മത മേലധ്യക്ഷൻമാരെ പരസ്യമായി അധിക്ഷേപിക്കുകയും പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്ത പി.സി.ജോർജ് തെറ്റ് തിരുത്തി ക്രൈസ്തവ സമൂഹത്തിനോട് പരസ്യമായി മാപ്പ് പറയണമെന്ന് പാലാ ളാലം പഴയ പള്ളി പാരീഷ് കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഭരണഘടനയുടെ 25 മുതൽ 30 വരെയുള്ള ആർട്ടിക്കിൾ ഉറപ്പ് നൽകുന്ന അവകാശങ്ങളുടെ ലംഘനമാണ് അദ്ദേഹത്തിൻ്റെ പരാമർശങ്ങൾ.ഈ പ്രസ്താവനകളിലൂടെ അദ്ദേഹത്തിൻ്റെ ക്രൈസ്തവ വിശ്വാസസ്നേഹം കപടമാണെന്ന് വ്യക്മായിരിക്കുകയാണെന്നും യോഗം വിലയിരുത്തി. വികാരി.റവ.ഫാ ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. പാസ്റ്ററൽ അസി.റവ.ഫാ.ജോസഫ് ആലഞ്ചേരിൽ, അസി.വികാരിമാരായ റവ.ഫാ പോൾ കുന്നുംപുറത്ത്,

റവ.ഫാ കുര്യാക്കോസ് കൂട്ടുങ്കൽ, കൈക്കാരൻമാരായ ജോർജുകുട്ടി ഞാവ ളളിൽ, ബേബിച്ചൻ ചക്കാലക്കൽ, ടെൻസൺ വലിയ കാപ്പിൽ, സാബു തേനംമാക്കൽ, രാജേഷ് പാറയിൽ, തങ്കച്ചൻ കാപ്പിൽ, ലിജോ ആനിത്തോട്ടം, ജോഷി വട്ടക്കുന്നേൽ, ജോയി പുളിക്കൽ, ജോമോൻ വേലിക്കകത്ത് എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top