Kerala

ഷോൺ ജോർജും പി സി ജോർജും പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്;കേരളത്തെ പറ്റി എബിസിഡി അറിയാത്ത പ്രസിഡന്‍റും മറുത്തു പറയാത്ത അനുചാരവൃന്ദവും ഇന്ന് കേരളത്തിലെ ബിജെപിയെ എവിടെ എത്തിച്ചുവെന്ന് ടി പി സെൻകുമാർ

തിരുവനന്തപുരം: പി സി ജോര്‍ജിന്‍റെയും ഷോൺ ജോര്‍ജിന്‍റെയും സഭാ വിമര്‍ശനങ്ങളെ പിന്തുണച്ച് മുൻ ഡിജിപിയും ബിജെപി അനുഭാവിയുമായ ടി പി സെൻകുമാർ. കോർ ഹിന്ദുവിനെ വിട്ട് ബിജെപി ക്രിസ്ത്യൻ ഔട്ട് റീച്ചിനായി പോയപ്പോൾ തന്നെ താൻ ഇതെല്ലാം പറഞ്ഞതാണെന്ന് ടി പി സെൻകുമാർ പ്രതികരിച്ചു. കേരളത്തെ പറ്റി എബിസിഡി അറിയാത്ത പ്രസിഡന്‍റും മറുത്തു പറയാത്ത അനുചാരവൃന്ദവും ഇന്ന് കേരളത്തിലെ ബിജെപിയെ എവിടെ എത്തിച്ചുവെന്ന് അദ്ദേഹം ചോദിച്ചു.

ഷോൺ ജോർജും പി സി ജോർജും പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. വാസ്തവത്തിൽ എല്ലാ ആനുകൂല്യങ്ങളും എടുക്കുന്നതല്ലാതെ അതിന് തക്കതായ എന്തെങ്കിലും ആരെങ്കിലും തിരിച്ചു ചെയ്യുന്നുണ്ടോ. എല്ലായിപ്പോഴും ലാഭം മാത്രം എടുക്കുന്ന സ്വഭാവം. ഇവരുടെയൊന്നും സഹായമില്ലെങ്കിലും ഇന്ത്യ ഭരിക്കാൻ ബിജെപിക്ക് സാധിക്കും എന്ന് കൂടി ഇവർക്ക് മനസിലാകണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top