Kottayam

പാലായുടെ കാരുണ്യത്തിൻ്റെ മുഖം വിടവാങ്ങി: സൻമനസ് ജോർജ് സൻമനസുള്ള ലോകത്തേക്ക് വിട വാങ്ങി

പാലാ: പാലായുടെ കാരുണ്യത്തിൻ്റെ പ്രത്യക്ഷ മുഖമായ സൻമനസ് ജോർജ് (67) ജോർജ് ജോസഫ് മുണ്ടയ്ക്കൽ മരണമടഞ്ഞു.സംസ്കാരം പിന്നീട്

ഇന്നുച്ചയ്ക്ക് നെഞ്ചിന് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു.പാലായിൽ  ഒട്ടേറെ കാരുണ്യ പ്രവർത്തികൾ നടത്തി വരവെയായിരുന്നു അദ്ദേഹത്തിൻ്റെ  അന്ത്യം.

കിഡ്നി രോഗികൾക്കായി ഡയാലിസിസ് കിറ്റ് വിതരണം ചെയ്യുന്നതിലും ,പാവങ്ങൾക്ക് ഭക്ഷ്യ വസ്തുക്കൾ വിതരണം നടത്തുന്നതിലും സ്വന്തമായി ഒരു പന്ഥാവ് തന്നെ സൻമനസ്സ് ജോർജ് വെട്ടി തുറന്നിരുന്നു.

പാലാ ജനറൽ ആശുപത്രിയിലെത്തുന്ന രോഗികൾക്കും ,കുട്ടിരിപ്പുകാർക്കും എപ്പോഴും ഒരു സഹായകനായിരുന്നു സന്മനസ് ജോർജ് .അടുത്ത കാലത്തായി പോണ്ടാനം വയലിൽ സ്വകാര്യ ബസ് അപകടത്തിൽ പെട്ടപ്പോൾ പാലാ ജനറൽ ആശുപത്രിയിൽ പരിക്കേറ്റവർക്കാ സഹായകനായി ഈ നല്ല വ മരിയാക്കാരൻ ഉണ്ടായിരുന്നു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top