Kottayam

പാലായിലെ മത്സര ഫലം നിർണ്ണയിക്കുന്നത് രാമപുരവും കടനാടും

പാലാ :പാലാ നിയമസഭാ മണ്ഡലത്തിലെ ഫലം സംബന്ധിച്ച് കണക്ക് കൂട്ടലുകൾ തകൃതിയായി നടന്നു കൊണ്ടിരിക്കെ.പ്രബല പഞ്ചായത്തുകളായ രാമപുരത്തിന്റെയും ;കടനാടിന്റെയും വിധി എന്താവുമെന്ന് ഉറ്റു നോക്കുകയാണ് നിരീക്ഷകർ .പാലായുടെ രണ്ടാം പട്ടണമായ രാമപുരം എക്കാലത്തും യു  ഡി എഫ് ചേരിയിലായിരുന്നു നില കൊണ്ടിട്ടുള്ളത് .രാമപുരവും ;കടനാടും ഭരിക്കുന്നത് യു  ഡി എഫ് ആണ് .

ഇപ്രാവശ്യത്തെ തദ്ദേശ തെരഞ്ഞെടുപ്പിലും വ്യക്തമായ ലീഡ് യു  ഡി എഫ് നേടി.രാമപുരം പിടിച്ചാൽ പാലായും പിടിക്കാമെന്നാണ് ചൊല്ല്.പക്ഷെ ഇത്തവണ എൽ ഡി എഫ് രാമപുരത്ത് മേൽ കൈ നേടുമെന്നാണ് എൽ ഡി എഫ് പ്രവർത്തകർ പറയുന്നത് .മാറ്റം പ്രകടമാണെന്നും ഏപ്പന്റെ മകൻ ഷോണിനൊപ്പമായിരുന്നെന്നും അവർ വാദിക്കുന്നു .രാമപുരത്ത് ഒന്നും സംഭവിക്കില്ല രാമപുരം ഞങ്ങളുടെ ഉരുക്കു കോട്ടയാണെന്നും യു  ഡി എഫ് പറയുന്നു .

കടനാട്ടിൽ എൽ ഡി എഫും യു  ഡി എഫും ഒരേ സമയം ഭൂരിപക്ഷം പിടിച്ചെടുക്കുമ്പോൾ ഷോൺ പിടിക്കുന്ന വോട്ടുകൾ യു  ഡി എഫിന്റേതാണെന്നും ,എൽ ഡി എഫിന്റേതാണെന്നും ഇരു കൂട്ടരും അവകാശപ്പെടുന്നുണ്ട് .പക്ഷെ ബിജെപി കടനാട്ടിൽ വൻ കുതിപ്പാണ് നടത്തി കൊണ്ടിരിക്കുന്നതെന്നതിൽ ആർക്കും തർക്കമില്ല .പാലായുടെ കിഴക്കൻ പ്രദേശങ്ങളായ തലനാട് ;തലപ്പലം ,മേലുകാവ് ;മൂന്നിലവ് ഇവിടെയൊക്കെ കഴിഞ്ഞ പ്രാവശ്യം കാപ്പനായിരുന്നു ലീഡ് .എന്നാൽ ഇത്തവണ അതൊക്കെ പഴങ്കഥ ആവുമെന്ന്  എൻ ഡി എ പറയുന്നു .

ജില്ലാ കൗൺസിലർ എന്ന നിലയിൽ ഇവിടെയൊക്കെ ഷോൺ ജോർജ് ചെയ്ത സേവനങ്ങൾ ജനങ്ങൾക്ക്‌ അറിയാമെന്നു ഇവിടെ ഷോൺ ജോർജ് ലീഡ് ചെയ്യുമെന്നുമാണ് എൻ ഡി എ പറയുന്നത് .ഇവിടെയും തങ്ങൾ ലീഡ് ചെയ്യുമെന്നാണ് എൽ ഡി എഫ് കേന്ദ്രങ്ങൾ പറയുന്നത് .ഇലവീഴാ പൂഞ്ചിറയിൽ തന്നെ അവസാനമായി രണ്ടു കോടി രൂപാ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തിയത്  ജനം കാണുന്നുണ്ടെന്നും അതും കൂടി കാപ്പനാണ് നേടിയെടുത്തതെന്നു അവകാശ വാദം ഉന്നയിക്കുകയാണെന്നും എൽ ഡി എഫ് പറയുന്നു .

വാദ  പ്രതിവാദങ്ങൾ തുടരുന്നതിനിടെ ചില കേന്ദ്രങ്ങൾ കാപ്പന്റെ ഭൂരിപക്ഷം പ്രഖ്യാപിച്ചാൽ സമ്മാനം തരാമെന്നു പറഞ്ഞുള്ള പ്രചാരണവുമായി നടക്കുന്നുണ്ട്.എന്നാൽ ഇത് മെയ് നാല് വരെ തങ്ങളുടെ പേര് മാധ്യമങ്ങളിൽ നിറയ്ക്കാനുള്ളതാണെന്നും ഈ കൂട്ടർ ലോക സമാധാനത്തിന്  വേണ്ടി മെഴുകു തിരി പ്രാർത്ഥന ,ബൌ ..ബൌ സമരം;ഉരുളുനേർച്ച  എന്നിങ്ങനെയുള്ള ശ്രദ്ധ പിടിച്ചു പറ്റാനുള്ള കോപ്രായങ്ങൾ കാണിക്കുന്നവരാണെന്നും;ഇവർക്ക് സന്തോഷ് പുളിക്കാനോ മാനിയ പിടിപെട്ടിരിക്കയാണെന്നും  എൽ ഡി എഫ് പ്രവർത്തകർ പറയുന്നു .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top