Kerala

ഓർത്തോപീഡിക് തുടര്‍ വിദ്യാഭ്യാസ പരിപാടി ഞായറാഴ്ച പാലയില്‍:200 ഓളം അസ്ഥിരോഗ വിദഗ്ധർ പങ്കെടുക്കും

പാലാ .കേരള ഓർത്തോപീഡിക് അസോസിയേഷനും കേരള ആർത്രോസ്കോപ്പിക് സർജൻസ് അസോസിയേഷനും സെൻട്രൽ ട്രാവൻകൂർ ഓർത്തോപീഡിക് സൊസൈറ്റിയും നേതൃത്വത്തിൽ പാലാ മാർ സ്ലീവ മെഡിസിറ്റിയുടെ സഹകരണത്തോടെ ഏപ്രിൽ 12-ാം തീയതി ഞായറാഴ്ച പാലയിലെ ബേസ് 11 കൺവെൻഷൻ സെന്ററിൽ വെച്ച് ഷോൾഡർ ജോയിന്റ് ആർത്രോസ്കോപ്പിയെക്കുറിച്ചുള്ള തുടർ വിദ്യാഭ്യാസ പരിപാടിയും ഏകദിന ശില്പശാലയും നടത്തപ്പെടും.

കേരള ഓർത്തോപീഡിക് അസോസിയേഷൻ പ്രസിഡന്റ് ഡോ. സുബിൻ സുഗത് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. കേരളത്തിനകത്തും പുറത്തുമുള്ള വിദഗ്ധ ഷോൾഡർ സർജൻമാർ തോൾ സന്ധിയിലെ തെന്നലുകൾക്കുള്ള നുതന ചികിത്സയെകുറിച്ച് ക്ലാസുകൾ നയിക്കും. പരിപാടിയിൽ 200 ഓളം അസ്ഥിരോഗ വിദഗ്ധർ പങ്കെടുക്കുമെന്നു ഓർഗനൈസിംഗ് ചെയർമാൻ ഡോ. രാജേഷ് വി യും സെക്രട്ടറി ഡോ. രാജീവ് പി ബി യും അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top