പാലാ: ഈസ്റ്റർ ദിനമായ ഇന്ന് എൻ ഡി എ സ്ഥാനോർത്ഥി ഷോൺ ജോർജിന് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ നടത്തി. ഉയിർപ്പ് തിരുന്നാളിനോട് അനുബന്ധിച്ച് പുലർച്ചെ അഞ്ചരക്ക് പാലാ കത്തീഡ്രൽ പള്ളിയിൽ പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൻ്റെ മുഖ്യ കാർമ്മിത്വത്തിൽ നടന്ന വിശുദ്ധവാര തിരുകർമ്മങ്ങളിൽ പങ്കെടുത്തു. തുടർന്ന് എലിക്കുളം, മീനച്ചിൽ, കരൂർ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ പാർട്ടി പ്രവർത്തകർക്കൊപ്പം ഭവന സന്ദർശനം നടത്തുകയും കടകൾ കയറി വോട്ട് ചോദിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം എലിക്കുളം പഞ്ചായത്തിലെ വാഹന പര്യടനത്തിനിടെ മരണപ്പെട്ട പാർട്ടി പ്രവർത്തകൻ്റെ മരണാനന്തര കർമ്മങ്ങളിൽ പങ്കെടുത്തു.
തുടർന്ന് പാർട്ടിയുടെയും മുന്നണിയുടെയും വിവിധ അവലോകനെ യോഗങ്ങളിൽ പങ്കെടുത്തു തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ വിലയിരുത്തി. കൂടാതെ മണ്ഡലത്തിലെ പ്രധാനപ്പെട്ട വ്യക്തികളെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു.
