Kottayam

ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്‍റെയും ഓർമ പുതുക്കി പാലാ ഗാഢലൂപ്പെ മാതാ പള്ളിയുടെ നേതൃത്വത്തിൽ ടൗണിലൂടെ  ഭക്തി നിർഭരമായ കുരിശിന്റെ വഴി നടത്തി 

പാലാ :ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്‍റെയും ഓർമ പുതുക്കി പാലാ ഗാഢലൂപ്പെ മാതാ പള്ളിയുടെ നേതൃത്വത്തിൽ ടൗണിലൂടെ  ഭക്തി നിർഭരമായ കുരിശിന്റെ വഴി നടത്തി.

വികാരി ഫാദർ ജോഷി പുതുപ്പറമ്പിലിന്റെ നേതൃത്വത്തിൽ ളാലം പാലം ജങ്ഷനിൽ നിന്നും ആരംഭിച്ച റാലിയിൽ നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്തു.മുന്നിൽ വലിയ മരക്കുരിശ് എന്തിയപ്പോൾ ചെറിയ മരകുരിശുകൾ എന്തിയായിരുന്നു  വിശ്വാസികൾ കുരിശിന്റെ വഴിയിൽ പങ്കെടുത്തത് .

ഫാദർ ജോഷി പുതുപ്പറമ്പിൽ ;മാമച്ചൻ പള്ളിപ്പറമ്പിൽ ;എബിൻ ജോസഫ് മരുതോളിൽ ;മണിലാൽ എന്നിവർ നേതൃത്വം നൽകി .ളാലം പാലം ജങ്ഷനിൽ നിന്നുമാരംഭിച്ചു ഗാഡലുപ്പേ പള്ളിയിൽ കുരിശിന്റെ വഴി അവസാനിച്ചു .തുടർന്ന് നേര്ച്ച കഞ്ഞി വിതരണവും ഉണ്ടായിരുന്നു .

ഉച്ചകഞ്ഞിക്ക് ശേഷം ഉച്ചകഴിഞ്ഞ് 3:00 മണിക്ക് പീഡാനുഭവ അനുസ്മരണവും, ദൈവവചന പ്രഭാഷണവും, കുരിശ് ആരാധനയും ദിവ്യകാരുണ്യ സ്വീകരണവും നടക്കും.തുടർന്ന് വൈകുന്നേരം 5 pm ന് നഗരി കാണിക്കൽ ചടങ്ങ് ദൈവാലയത്തിൽ നിന്നും ആരംഭിച്ച് പാലാ വലിയ പാലം ജംഗ്ഷൻ ചുറ്റി തിരികെ ദൈവാലയത്തിൽ എത്തുന്നതുമാണ്. തുടർന്ന് കബറടക്കം.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top