
പാലാ :എൽഡിഎഫ് പാലാ മണ്ഡലം സ്ഥാനാർഥി ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർഥം ഇടതുപക്ഷ യുവജന സംഘടനകളുടെ സംയുക്ത നേതൃത്വത്തിൽ ബുധനാഴ്ച പാലയിൽ ഡി ജെ റാലി നടക്കും.

യൂത്ത് വിത്ത് ജോസ് കെ മാണി എന്ന പേരിൽ യുവാക്കൾക്കൊപ്പം സ്ഥാനാർഥിയും പങ്കെടുക്കുന്ന റാലി വൈകിട്ട് 5.30ന് കൊട്ടാരമറ്റം ജംങ്ഷനിൽനിന്ന് ആരംഭിക്കും. താളമേളങ്ങളുടെയുംലേസർലൈറ്റ് ഷോയുടെയും അകമ്പടിയിൽ നടക്കുന്ന റാലി ളാലം പാലം ജംങ്ഷനിൽ സമാപിക്കും.