കൈരളിശ്ലോകരംഗം പാലാ 2026 ഏപ്രിൽ 1 ബുധനാഴ്ച മുതൽ കളരി ആസ്ഥാനത്ത്(പാലാ-ഇടനാട്,കോലത്ത് ബിൽഡിങ്സ്) വേനലവധിക്കാല കളരി ആരംഭിക്കുന്നു.

രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് കളരിയുടെ സമയം.37 വർഷങ്ങൾക്കുമുൻപ് ശ്ലോകാചാര്യൻ കെ. എൻ. വിശ്വനാഥൻ നായർ രൂപം നൽകിയ ഈ കളരിയിൽ അദ്ദേഹത്തിന്റെ സുശിക്ഷണത്തിൽ അക്ഷരശ്ലോകം, കാവ്യകേളി, കവിത, സാഹിത്യം എന്നിവയിൽ നിരവധിപേർ പരിശീലനം നേടുകയും സംസ്ഥാന തലത്തിലും ദേശീയതലത്തിലും അംഗീകാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് .

കവിതാ രചനയിലും സാന്നിധ്യമറിയിക്കുവാൻ അദ്ദേഹത്തിന്റെ ശിഷ്യർക്കായി. ഇപ്പോൾ കളരിയിൽ ക്ലാസുകൾ നയിക്കുന്നത് അദ്ദേഹത്തിന്റെ ശിഷ്യരായ ഡോ.ആര്യാംബിക, ഡോ.പൂർണ്ണിമ,സൌമ്യതാമരശ്ശേരി, ഡോ:അന്നപൂർണ,ഡോ.ജയലക്ഷ്മി, അനഘ.ജെ.കോലത്ത്, ശ്രീകാന്ത് ഹരിശങ്കർ,ആതിര,ഡോ.ബിനുശ്രീ,
അഞ്ജന,ബാലു.എസ്.നായർ,ജയപ്രിയ,നീതു ,ഇന്ദുസുനിൽ,ഡോ.ഹരിനാരായണൻ,അനുപ്രഭ,ഡോ.രമ്യ,ഡോ.ധന്യ, ഡോ.ലക്ഷ്മിരാധാകൃഷ്ണൻ,
മുരളീകൃഷ്ണൻ,ദീപേഷ് തുടങ്ങിയവരായിരിക്കും , തികച്ചും സൗജന്യമായ ഈ അക്ഷരകലാ പരിശീലനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൈരളീശ്ലോകരംഗം പ്രസിഡന്റ് കെ. എൻ ജയചന്ദ്രനെയോ (9747946520), സെക്രട്ടറി ഡോ. ആര്യാംബികയെയോ (9446582617) അറിയിക്കുവാൻ താത്പര്യപ്പെടുന്നു.