Kerala

മുഹമ്മദ് ഇക്‌ബാൽ മൂക്കാതെ പഴുത്ത പഴം ;അർഹതയില്ലാത്തത് ലഭിച്ചപ്പോൾ അവകാശമായി മാറി

കോട്ടയം :മുസ്‌ലിം ലീഗിലെ കെ പി രാമനെ പോലെ ;ബിജെപി യിലെ ജോർജ്  കുര്യനെ പോലെ പേരിന്റെ പ്രസക്തിയിൽ കേരളാ കോൺഗ്രസിൽ വിളങ്ങിയ നേതാവാണ് മുഹമ്മദ് ഇക്‌ബാൽ.കെ എം മാണിയും ഈ ചങ്ങനാശേരി കങ്ങഴ സ്വദേശിയെ കേരളാ കോൺഗ്രസിന്റെ  മതേതര പ്രതീകമായി വളർത്തി കൊണ്ട് വന്നു .യൂത്ത് ഫ്രണ്ടിന്റെ സംസ്ഥാന പ്രസിഡണ്ട് ആകുവാൻ ഇറാൻ ഇസ്രായേൽ യുദ്ധം പോലെ മത്സരം നടക്കുമ്പോൾ കെ എം മാണിയുടെ പ്രത്യേക താൽപ്പര്യം കൊണ്ട് അർഹതയില്ലാത്ത പല സ്ഥാനങ്ങളിലും ഓടി കയറി .അങ്ങനേ മുഹമ്മദ് ഇഖ്ബാൽ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായി .യൂത്ത് ഫ്രണ്ടിനെ ചലിപ്പിച്ചില്ലെങ്കിലും കെഎം മാണിയെ പുകഴ്ത്തുന്നതിൽ ഒരു പിശുക്കും കാണിച്ചില്ല .

കെഎം മാണി  നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്ന വേളയിൽ പേരാമ്പ്രയിൽ മുഹമ്മദ് ഇഖ്ബാലാണ് സ്ഥാനാര്ഥിയെന്നു പറഞ്ഞപ്പോൾ കൂടെ ഉണ്ടായിരുന്ന പല നേതാക്കളുടെയും മുഖം വിളറി .തങ്ങളോട് പോലും ഒരു വാക്ക് പറഞ്ഞില്ലല്ലോ എന്നായിരുന്നു ആ മുഖഭാവം മാറ്റത്തിന്റെ അടിസ്ഥാനം .പേരാമ്പ്രയിൽ ആളും അർത്ഥവും കൊടുത്തു കെഎം മാണി സഹായിച്ചെങ്കിലും പാർട്ടി ഗ്രാമങ്ങളിൽ വിള്ളലുണ്ടാക്കുവാൻ കഴിഞ്ഞില്ല .എന്നാൽ വിജയത്തിന്റെ വക്ക് വരെയെത്തുകയും ചെയ്തു.

ആയിടയ്ക്ക് നടന്ന കോട്ടയം സമ്മേളനത്തിൽ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് എന്ന നിലയിൽ പ്രസംഗിക്കാൻ അവസരം ലഭിച്ചപ്പോൾ കെഎം മാണിയെ വാനോളം പുകഴ്ത്തി .മാണി സാറിന്റെ അധ്വാന സിദ്ധാന്തം ഇല്ലായിരുന്നെങ്കിൽ ഇന്ത്യയുടേയും ലോകത്തിന്റെയും ഗതി തന്നെ മാറി പോകുമായിരുന്നു.മാണി സാറിന്റെ അധ്വാന വർഗ സിദ്ധാന്തം മനുഷ്യരാശിയെ തന്നെ മാറ്റി മറിച്ചു എന്നൊക്കെ കെഎം മാണിയെ വേദിയിലിരുത്തി മുഹമ്മദ് ഇക്‌ബാൽ പറഞ്ഞപ്പോൾ വേദിയിലിരുന്ന പലരും നെറ്റി ചുളിച്ചു .അമ്പതും പത്തും എത്രയാ എന്ന് ചോദിച്ചാൽ അമ്പത്തിപത്ത് എന്ന് പറയുന്നവർക്കും ;കാറൽ മാര്ക്സ് പെട്രോൾ മാഗസിന്റെ ചേട്ടനാണെന്നും ;ദുഃഖവെള്ളിയാഴ്ച എന്താഴ്ചയാണെന്നു പറയുന്നവർക്ക് അല്ലെ സ്ഥാനമുള്ളൂ എന്നായിരുന്നു ആ നെറ്റി ചുളിക്കലിന്റെ അർഥം .

.പക്ഷെ കെഎം മാണിയെ പുകഴ്ത്തുന്നതിൽ ഡോക്ടറേറ്റ് ലഭിച്ച മുഹമ്മദ് ഇക്‌ബാൽ പുകഴ്ത്തൽ തുടർന്നപ്പോൾ പിറ്റേ ദിവസം മുതൽ ചാനലുകളിൽ ട്രോൾ ഇറങ്ങുവാൻ ആരംഭിച്ചു .പേരാമ്പ്രയിൽ നിന്നും മുഹമ്മദ് ഇക്‌ബാൽ കൊണ്ട് വരുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടായിരുന്നു .പ്രത്യേകിച്ച് പാലായിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ അഡ്‌മിഷന് .പേരാമ്പ്രയിൽ മുഹമ്മദ് ഇഖ്ബാൽ വിജയിക്കണം എന്നതായിരുന്നു കെഎം മാണിയുടെ ആഗ്രഹം .മുട്ടുകുത്തി നില്ക്കാൻ പറഞ്ഞാൽ വേണ്ട സാറെ ഞാൻ നിലത്ത് കിടന്നു ഇഴഞ്ഞോളാം എന്ന് പറയുന്ന വിനീത വിധേയനാവണമല്ലോ എം എൽ എ ആവേണ്ടത് .

കേരളാ കോൺഗ്രസ് എൽ ഡി എഫിൽ വന്നപ്പോൾ പേരാമ്പ്ര ചോദിയ്ക്കാൻ പറ്റാതായി അപ്പോൾ കുറ്റിയാടി സീറ്റ് ലഭിച്ചു .ജോസ് കെ മാണി കുറ്റിയാടിയിൽ മുഹമ്മദ് ഇഖ്ബാലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു .പക്ഷെ സിപിഐഎം പ്രവർത്തകരുടെ കനത്ത എതിർപ്പിനെ തുടർന്ന് സീറ്റ് തിരിച്ചെടുത്തപ്പോൾ ഭരണം ലഭിച്ചപ്പോൾ ആദ്യം ലഭിച്ച കോർപ്പറേഷൻ മുഹമ്മദ് ഇഖ്ബാലിന് നൽകാൻ ജോസ് കെ മാണി തീരുമാനിച്ചു .എല്ലാവര്ക്കും രണ്ടര വെർഷൻ നൽകിയപ്പോൾ മുഹമ്മദിന് സ്‌പെഷൽ ഇളവ് ലഭിച്ചു.അഞ്ചു വർഷവും കോർപ്പറേഷൻ ചെയർമാനായി .കാരണം ന്യൂന പക്ഷത്തിലെ ന്യൂന പക്ഷമാണല്ലോ മുഹമ്മദ് ഇക്‌ബാൽ .

രണ്ടു പ്രാവശ്യം നിയമസഭയിൽ മത്സരിക്കാൻ അവസരം നൽകുകയും ;അഞ്ചു വര്ഷം സിൽക്ക് കോർപ്പറേഷൻ ചെയര്മാനാക്കുകയും ചെയ്തപ്പോൾ ഇതൊക്കെ തന്റെ കഴിവിന് ലഭിച്ച അംഗീകാരമായി മുഹമ്മദ് ഇഖ്ബാൽ തെറ്റിദ്ധരിച്ചു .ആ തെറ്റിദ്ധാരണയിൽ നിന്നാണ് ഇപ്പോൾ അദ്ദേഹം കേരളാ കോൺഗ്രസിൽ നിന്നും രാജി വച്ച് കോൺഗ്രസിൽ ചേർന്നിരിക്കുന്നത് .കോൺഗ്രസിൽ പുതിയ മേച്ചിൽ പുറങ്ങൾ തേടുമ്പോൾ കഴിവ് എന്നൊരു കടമ്പ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട് .കോൺഗ്രസിലാവട്ടെ മുസ്ലിം നേതാക്കൾ  ചിലവിനു മിച്ചം ഉണ്ടുതാനും.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top