തൊടുപുഴ:രാഷ്ട്രീയ ചരിത്രത്തിന്റെ ഓർമ്മകളെ പുതുക്കിക്കൊണ്ട് തൊടുപുഴയിൽ ഇന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ആവേശകരമായി നടക്കുമ്പോൾ . യു.ഡി.എഫ് സ്ഥാനാർത്ഥി അപു ജോൺ ജോസഫിന് വിജയം ഉറപ്പാക്കാനുള്ള ഈ കൺവൻഷൻ ഉദ്ഘാടനം ചെയ്യുന്നത് എ.ഐ.സി.സി സെക്രട്ടറി രമേശ് ചെന്നിത്തലയാണ്.

1987-ലെ ഇടത് ഭരണത്തിനെതിരെ അന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടായിരുന്ന രമേശ് ചെന്നിത്തല നയിച്ച കേരള മാർച്ച് തൊടുപുഴയിൽ എത്തിയപ്പോൾ, യു.ഡി.എഫ് നേതാവായിരുന്ന പി.ജെ ജോസഫ് അദ്ദേഹത്തെ ആലിംഗനം ചെയ്ത് ഒരു റോസാപ്പൂ നൽകി സ്വീകരിച്ചതാണ് രാഷ്ട്രീയ വേദികളിൽ ഏറെ ശ്രദ്ധ നേടിയ ഒരു നിമിഷം.

കാലം മാറിയെങ്കിലും ആ ആത്മബന്ധത്തിന്റെ ചൂട് ഇന്നും മങ്ങാത്തതിന്റെ തെളിവായി, അതേ തൊടുപുഴയിൽ തന്നെ പി.ജെ ജോസഫിന്റെ മകൻ അപു ജോൺ ജോസഫിനെ വിജയിപ്പിക്കാനായി വീണ്ടും എത്തിയിരിക്കുകയാണ് ചെന്നിത്തല.അച്ഛൻ സൃഷ്ടിച്ച രാഷ്ട്രീയ സൗഹൃദവും വിശ്വാസവും പാരമ്പര്യമായി കൈമാറുന്ന ഈ തെരഞ്ഞെടുപ്പ് രംഗത്ത്, അപു ജോൺ ജോസഫിന്റെ സ്ഥാനാർത്ഥിത്വം യു.ഡി.എഫിന് പുതിയ ആത്മവിശ്വാസം നൽകുന്നുവെന്നാണ് നേതാക്കൾ വിലയിരുത്തുന്നത്.
വലിയ ജനപങ്കാളിത്തത്തോടെയാണ് കൺവൻഷൻ നടത്തുന്നത് . പ്രവർത്തകരുടെ ആവേശവും നേതൃത്വത്തിന്റെ ഐക്യവും ചേർന്ന് തൊടുപുഴയിൽ യു.ഡി.എഫിന് ശക്തമായ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണി.രാഷ്ട്രീയ ചരിത്രം സാക്ഷിയാകുന്ന ഈ ദിനം, റോസാപ്പൂവിന്റെ സ്നേഹത്തിൽ നിന്നുയർന്ന് വിജയത്തിന്റെ പൂക്കൾ വിരിയുമോ എന്നത് കാത്തിരിക്കുകയാണ് തൊടുപുഴ.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ