Kerala

വലിയ നോമ്പിന്റെ പുണ്യമായ നാൽപ്പതാം വെള്ളിയാഴ്ച അരുവിത്തുറ വല്യച്ചൻ മലയിൽ ഭക്തിസാന്ദ്രമായ കുരിശിന്റെ വഴി നടന്നു

അരുവിത്തുറ: വലിയ നോമ്പിന്റെ പുണ്യമായ നാൽപ്പതാം വെള്ളിയാഴ്ച അരുവിത്തുറ വല്യച്ചൻ മലയിൽ ഭക്തിസാന്ദ്രമായ കുരിശിന്റെ വഴി നടന്നു. കർത്താവിന്റെ പീഡാനുഭവ യാത്രയെ അനുസ്മരിച്ച് മലകയറി പ്രാർത്ഥിക്കാൻ ആയിരക്കണക്കിന് വിശ്വാസികളാണ് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ നിന്നും മലമുകളിലേക്ക് ഒഴുകിയെത്തിയത്.

പീഡാനുഭവ യാത്രയിലെ 14 സ്ഥലങ്ങളെ അനുസ്മരിച്ചുകൊണ്ട് ഓരോ കേന്ദ്രങ്ങളിലും പ്രത്യേക പ്രാർത്ഥനകളും നടന്നു. വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസികളും തീർത്ഥാടകരും പ്രാർത്ഥനാനിർഭരമായ ഈ യാത്രയിൽ പങ്കുചേർന്നു.മലമുകളിലെ വലിയ കുരിശിന് ചുവട്ടിൽ നടന്ന സമാപന പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ അവസാനിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top