Kerala

പാലാ ചങ്കും കരളും ആണ് എന്ന് പറഞ്ഞവർ പാലായ്ക്ക് എന്ത് ചെയ്തു എന്ന് പാലാക്കാർ ചിന്തിക്കണം:പാലാ തൻ്റെ ജീവനാണെന്നും, അവസാന ശ്വാസം വരെ പാലായിൽ ഉണ്ടാകും എന്നും ഷോൺ ജോർജ്

പാലാ തൻ്റെ ജീവനാണെന്നും, അവസാന ശ്വാസം വരെ പാലായിൽ ഉണ്ടാകും എന്നും എൻഡിഎ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ്.പാലാ ചങ്കും കരളും ആണ് എന്ന് പറഞ്ഞവർ പാലായ്ക്ക് എന്ത് ചെയ്തു എന്ന് പാലാക്കാർ ചിന്തിക്കണം ഷോൺ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷോൺ.

തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഷോൺ ഇന്ന് പാലായിലെ പ്രമുഖ കോളജുകളായ സെൻ്റ് തോമസ്, അൽഫോൻസാ, ചൂണ്ടച്ചേരി സെൻ്റ് ജോസഫ്, രാമപുരം മാർ ആഗസ്തീനോസ് കോളജുകൾ സന്ദർശിച്ചു. അധ്യാപകരും ജീവനക്കാരുമായി സംസാരിച്ച ഷോൺ വോട്ട് അഭ്യർത്ഥിക്കുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു. പാലയുടെ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച തൻ്റെ കാഴ്ച്ചപാടുകൾ ഷോൺ വിദ്യാർത്ഥികളുമായി പങ്കുവച്ചു. വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടിയും നൽകി.

തുടർന്ന് രാമപുരത്തെ ഭക്ഷ്യ ഉത്പന്ന സ്ഥാപനമായ വിശ്വാസിൽ സന്ദർശനം നടത്തി വോട്ട് അഭ്യർത്ഥിച്ചു. മഹാത്മാ ഗാന്ധി സർവ്വകലാശല മുൻ വൈസ് ചാൻസലറും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായുള്ള ദേശീയ കമ്മീഷൻ അംഗം ഡോ: സിറിയക് തോമസിനെ വീട്ടിൽ എത്തി സന്ദർശിച്ച് അനുഗ്രഹം വാങ്ങി.

തുടർന്ന് മുത്തോലി കവലയിലും മേലുകാവ്മറ്റത്തും വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് വിവാഹ സൽകാരത്തിലും മരണ വീടുകളും സന്ദർശിക്കയും പാർട്ടിയുടെ തിരഞ്ഞെടുപ്പ് അവലോകനെ യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top