
പാലാ :തിരഞ്ഞെടുപ്പിൽ വാഗ്ദാനങ്ങൾ പലതും സ്ഥാനാർഥികൾ നൽകാറുണ്ട് . പലപ്പോളും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറന്നു പോകുന്നതാണ് കാണാറുള്ളത് . എന്നാൽ അതിൽ നിന്നും വിത്യസ്ഥമാണ് രാമപുരം പഞ്ചായത്തിലെ ഗാന്ധിപുരം വാർഡ് മെബർ സ്വീകരിച്ച നിലപാട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ അഡ്വ വിഷ്ണു എൻ ആർ പറഞ്ഞ കാര്യമായിരുന്നു 60 വയസു കഴിഞ്ഞു വീട്ടിൽ മറ്റെവിടെയും യാത്ര പോകാതിരിക്കുന്ന വയോജനങ്ങളെ കൊണ്ടുള്ള വിനോദ യാത്ര .

ആ വാഗ്ദാനം നടപ്പിലാക്കിയിരിക്കുകയാണ് ഇപ്പോൾ . വാർഡ് മെമ്പർ വിഷ്ണു എൻ ആറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വാർഡ് ജനകീയ സമിതി കഴിഞ്ഞ ദിവസം വാർഡിലെ 60 കഴിഞ്ഞ 91 ആളുകളുമായി ഹൗസ് ബോട്ട് യാത്ര നടത്തി. വർഷങ്ങളായി യാത്രകൾ ചെയ്യാതിരുന്ന ആളുകൾക്ക് വളരെ ആവേശകരമായി മാറി ഈ യാത്ര.
വാർഡ് മെമ്പർ അഡ്വ വിഷ്ണു എൻ ആർ , അലെക്സി തെങ്ങുംപ്പള്ളിക്കുന്നേൽ , ഷിൻസ് പുറവക്കാടൻ , ജോബി ചക്കാലക്കൽ, അഭിജിത്ത് രാജ് , ജോണി രശ്മി വി ആർ,അമ്പിളിഷിബു ,ഗീത , ബീനാ കരോട്ട്പല്ലാട്ടു ,ബീന തുടങ്ങിയവർ നേതൃത്വം നല്കി