കോട്ടയം :നിയമസഭാ തെരെഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് കടക്കവേ പ്രമുഖ നേതാക്കളെ കോട്ടയം ജില്ലയിലും പാലായിലും എത്തിക്കാനുള്ള തിരക്കിലാണ് മൂന്ന് മുന്നണികളും .

പാലക്കാടും, തൃശൂരിനും ശേഷം പ്രധാനമന്ത്രിയെ പാലായിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി നേതാക്കൾ. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമ്മല സീതാരാമൻ, രാജ്നാഥ് സിംഗ് തുടങ്ങിയവരുമെത്തും. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും, ഉപമുഖ്യമന്ത്രിമാരും വരും ദിവസങ്ങളിൽ കോട്ടയം ജില്ലയിൽ പര്യടനം നടത്തും.

കഴിഞ്ഞ ദിവസം എൻ ഡി എ നടത്തിയ റാലിയുടെ വിജയത്തിലാണ് ബിജെപി നേതാക്കൾ.അതേസമയം എതിർ രാഷ്ട്രീയ പാർട്ടികളും ഈ റാലി കണ്ട് ഞെട്ടിയിട്ടുണ്ട്.പുറത്ത് നിന്നുള്ളവരെ ഇറക്കിയെന്നും ആരോപണം ഉന്നയിച്ചാണ് റാലിയെ നേരിട്ടത് .എന്നാൽ എൻ ഡി എ പ്രവർത്തകർ ചിട്ടയായി നടത്തിയ പ്രവർത്തനത്തിന്റെ ആകെത്തുകയാണ് റാലിയുടെ വിജയം .
റാലിയിൽ വനിതാ പ്രാതിനിധ്യവും ചർച്ചയായിട്ടുണ്ട് .ചാക്ക് പോലെയുള്ള സാരിയാണ് നൽകിയതെന്നും വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും എൻ ഡി എ കേന്ദ്രങ്ങൾ റാലിയുടെ വിജയത്തിന്റെ ആഹ്ളാദത്തിലാണ്.2004 ലെ പി സി തോമസിന്റെ മൂവാറ്റുപുഴ പാര്‍ലമെന്റ് മണ്ഡലത്തിലെ വിജയമാണ് എൻ ഡി എ പാലായിൽ ലക്ഷ്യമിടുന്നത് .അതിന്റെ മുന്നോടിയാണ് റാലിയുടെ വിജയം എന്നും ഏൻഡ് എ കേന്ദ്രങ്ങൾ അഭിപ്രായപ്പെട്ടു .