Kerala

മോഹനമായ രുചിക്കൂട്ടുകളുടെ തമ്പുരാൻ മോഹനന്റെ ചായക്കടയിൽ ജോസ് കെ മാണിയെത്തിയപ്പോൾ പഴം പൊരിയും ;ബീഫ് കറിയും നൽകി സ്വീകരണം

പാലാ :പാലാ വൈക്കം റൂട്ടിൽ വള്ളിച്ചിറ  ചെറുകരയിൽ പഴക്കുല മുന്നിൽ തിങ്ങി നിറഞ്ഞ ചായക്കട അതാണ് മോഹനന്റെ ചായക്കട .എപ്പോഴും ചായക്കടയുടെ മുമ്പിൽ ഒരു ഇരുപതോളം കുലയെങ്കിലും തൂങ്ങി കിടപ്പുണ്ടാവും .പഴം പൊരിയാണ്  ഈ ചായക്കടയുടെ മുഖ ചിത്രം . മോഹനമായ രുചിക്കൂട്ടുകളുടെ തമ്പുരാൻ മോഹനന്റെ ചായക്കടയിൽ ജോസ് കെ മാണിയെത്തിയപ്പോൾ പഴം പൊരിയും ;ബീഫ് കറിയും നൽകി ഉജ്ജ്വല സ്വീകരണമാന് നൽകിയത് .കേരളത്തിലാകെ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ മോഹനന്റെ ചായക്കട സന്ദർശിക്കാൻ ജോസ് കെ മാണി നേരത്തെ തന്നെ തീരുമാനിച്ചിരുന്നു .

കാരണം കേരളത്തിലെ ഭക്ഷണ പ്രിയരുടെ ഇഷ്ട്ട താവളമാണ് വള്ളിച്ചിറയിലെ മോഹനന്റെ ചായക്കട.പഴം പൊരിയും ;ബീഫുമാണ് ഇവിടുത്തെ പ്രധാന ഭക്ഷണം .അത് കഴിക്കാനായി ദൂരെ ദിക്കുകളിൽ നിന്നും ജനം എത്തും .ചിലപ്പോൾ ടൂർ പോകുന്നവർ നേരത്തെ വിളിച്ചു പറയുമ്പോൾ അവർക്കുള്ള ഭക്ഷണവും റെഡിയാക്കും .ചായക്കടയുടെ പരിസരത്ത് ഇങ്ങനെയുള്ള അവസരങ്ങളിൽ ആൾക്കൂട്ടമാണ് .പേപ്പർ പ്ളേറ്റിൽ പഴം പൊരിയും ,ബീഫും കഴിക്കുന്ന അനേകരെ അപ്പോൾ അവിടെ കാണാം .സ്ഥല പരിമിതിയൊന്നും പ്രശ്നമല്ല .ചായക്കടയുടെ പരിസരങ്ങൾ അപ്പോൾ യുവാക്കൾ കീഴടക്കും .

എളിയ നിലയിൽ നിന്നും ഉയർന്നു വന്നു ജീവിത വിജയം നേടിയത് ആളാണ് മോഹനൻ.തന്റെ പ്രത്യേക രുചിക്കൂട്ടുകൾ കേരളത്തിന്റെ ഹരമായതിന്റെ ആഹ്ളാദത്തിലാണ് മോഹനൻ ചേട്ടൻ .സിനിമ നടന്മാരും നടികളും എന്ന് വേണ്ട പ്രശസ്തരുടെ ഒരു നിര തന്നെയുണ്ട് ചായക്കട സന്ദർശിച്ചവരിൽ .ജോസ് കെ മാണി കട സന്ദർശിച്ചപ്പോൾ നിഷ്ക്കളങ്ക ചിരിയോടെ മോഹനൻ ചേട്ടൻ പഴം പൊരിയും ബീഫും നൽകി.എന്നാൽ മോഹനന്റെ രുചിക്കൂട്ട് അനുഭവിച്ചാണ് ജോസ് കെ മാണി മടങ്ങിയത് .കൂടെയുള്ള നേതാക്കളും മോഹനന്റെ രുചിക്കൂട്ടിൽ രസം കണ്ടെത്തി .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top