
പാലാ: അഞ്ച് വർഷം കൊണ്ട് 36 കോടി രൂപാ ക ട നാട് പഞ്ചായത്തിൽ മാത്രം പെൻഷൻ കൊടുക്കാൻ ഈ ജനകീയ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നുള്ളത് വിരുദ്ധ ശക്തികളും കൺ തുറന്ന് കണേണ്ടതുണ്ടെന്ന് ജോസ് കെ മാണി.

കടനാട് മണ്ഡലം എൽ.ഡി.എഫ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു ജോസ് കെ മാണി .നമ്മുടെ പാലായെ വിദ്യാഭ്യാസ ഹബ്ബ് ആക്കുകയാണ് എന്നും നമ്മുടെ ലക്ഷ്യം ,അതിൻ്റെ ഭാഗമായി ട്രിപ്പിൾ ഐടി വലവൂരിൽ കൊണ്ട് വന്നപ്പോൾ പട്ടിക്ക് മുഴുവൻ തേങ്ങാ കിട്ടിയ പോലെ എന്നാക്ഷേപിക്കുന്ന നിരക്ഷര കക്ഷികളെ നാം തിരിച്ചറിയേണ്ടതുണ്ടെന്ന് ജോസ് കെ മാണി കൂട്ടിച്ചേർത്തു.
ലാലlച്ചൻ ജോർജ് ,പി.കെ ഷാജകുമാർ ,ടോബിൻ കെ അലക്സ് , ബേബി ഉഴുത്തു വാൽ ,ഉഷാ രാജു ,ജിജി തമ്പി എന്നിവർ പ്രസംഗിച്ചു