പാലാ ടൗണിലെ ഫുട്പാത്തിലെ ടാറ്റൂ പതിക്കൽ കേന്ദ്രങ്ങൾ തടഞ്ഞ് നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം – ഞായറാഴ്ചകളിലും, പൊതു അവധി ദിനങ്ങളിലും ടൗണിൽ അതിഥി തൊഴിലാളികളുടെ വഴിയോര കച്ചവട കേന്ദ്രങ്ങളും , നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വ്യാപാരവും തദ്ദേശ വാസികൾക്കും , യാത്രക്കാർക്കും തലവേദനയാകുന്ന സാഹചര്യത്തിൽ നടപടികൾ കർശനമാക്കി നഗരസഭ

പൊതുജനാരോഗ്യ , പരിസ്ഥിതി പരിപാലന വിഭാഗം കർശന നടപടികൾ സ്വീകരിച്ചു തുടങ്ങി. അണു വിമുക്തമാക്കാത്ത സൂചികൾ ഉപയോഗിച്ച് പെർമനന്റ് ടാറ്റൂ ചെയ്തിരുന്ന കേന്ദ്രങ്ങൾ ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി.ജോണിന്റെ നേതൃത്വത്തിൽ ഒഴിവാക്കി. ഹെപ്പററിസ് ബി, എച്ച്.ഐ.വി. തുടങ്ങിയവ പകരുവാനുള്ള സാധ്യത തടയുന്നതിനാണ് ടാറ്റൂ കുത്തൽ കേന്ദ്രങ്ങൾക്ക് സർക്കാർ കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഉത്തരവിറക്കിയിട്ടുള്ളതെന്ന് ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി.ജോൺ അറിയിച്ചു.

പബ്ളിക് ഹെൽത്ത് ഇൻസ്പക്ടർമാരായ രഞ്ജിത് ചന്ദ്രൻ, സോണി മോൾ ഇ.പി. എന്നിവർ റെയ്ഡിൽ പങ്കെടുത്തു