Kottayam

ഉമ്മൻ ചാണ്ടിയുടെ കാലത്ത് പള്ളി കാണണമെങ്കിൽ മെഴുകുതിരി കത്തിക്കണമായിരുന്നു: ടി.ആർ രഘുനാഥൻ

പാലാ: കൊല്ലപ്പള്ളി: ഉമ്മൻ ചാണ്ടിയുടെ കാലത്ത് പള്ളിയും അമ്പലവും കാണണമെങ്കിൽ മെഴുകുതിരി കത്തിക്കണമായിരുന്നു.എന്നാൽ പിണറായി വിജയൻ ഭരിക്കുമ്പോൾ മെഴുകുതിരി ഇല്ലാതെ തന്നെ പള്ളിയും അമ്പലവും കാണാൻ സാധിക്കും .കാരണം പവർ ഇല്ല. 10 വയസുള്ള ഒരു കുട്ടിയോട് പവർ കട്ട് എന്ന് പറഞ്ഞാൽ അവന് മനസിലാവില്ല. കാരണം അവൻ്റെ ജീവിതത്തിൽ പവർ കട്ട് കണ്ടിട്ടില്ല. അതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണ നേട്ടം.

ജോസ് കെ മാണിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായുള്ള മണ്ഡലം കൺവൻഷൻ്റെ ഭാഗമായി കടനാട് മണ്ഡലം കൺവൻഷൻ കൊല്ലപ്പള്ളിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സി.പി.ഐ എം കോട്ടയം ജില്ലാ സെക്രട്ടറി ടി. ആർ രഘുനാഥൻ.

പി.കെ ഷാജകുമാർ ,ജിജി തമ്പി ( പഞ്ചായത്ത് പ്രസിഡണ്ട്) ,സെബാസ്റ്റ്യൻ (LCS ) ഉഷാ രാജു ( മുൻ പഞ്ചായത്ത് പ്രസിഡണ്ട്) എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top