Kerala

ഒല്ലൂര്‍ സ്‌റ്റേഷനിലെ എസ്.ഐ വരുണിന് ഗുണ്ടാ ആക്രമണത്തില്‍ കൈക്ക് കുത്തേറ്റു

ഒല്ലൂര്‍ സ്‌റ്റേഷനിലെ എസ്.ഐ വരുണിന് ഗുണ്ടാ ആക്രമണത്തില്‍ കൈക്ക് കുത്തേറ്റു. പരിക്കേറ്റ എസ്.ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുണ്ടാസംഘത്തില്‍പ്പെട്ട രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. മൂര്‍ക്കിനിക്കര കൊലപാതക കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ വിഷ്ണുജിത്ത്, ജിഷ്ണു എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. മണ്ണുത്തി കൊഴുക്കുള്ളിയില്‍ വച്ചാണ് എസ്.ഐക്ക് നേരെ ഇവര്‍ ആക്രമണം നടത്തിയത്.

കഴിഞ്ഞവര്‍ഷം നെല്ലങ്കരയില്‍ മണ്ണുത്തി പൊലീസിന് നേരെ ആക്രമണം നടത്തിയ കേസിലും ഇവര്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. വിഷ്ണു ജിത്തിനെതിരെ മണ്ണുത്തി സ്‌റ്റേഷന്‍ കാപ്പ ചുമത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top