കെ.സി.ബി.സി.യുടെ മദ്യവിരുദ്ധ കമ്മീഷൻ ചങ്ങനാശ്ശേരി, കോട്ടയം, പാലാ, കാഞ്ഞിരപ്പള്ളി, വിജയപുരം രൂപതാ ഘടകങ്ങൾ സംസ്ഥാന ഭാരവാ ഹികളുടെയും വൈദികരുടെയും നേത്യത്വത്തിൽ 13.03.2026 വെള്ളി 11.30 എ. എം ന്. മുൻ കേരള മുഖ്യമന്ത്രി യശ്ശ:ശരീരനായ ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ കബറിടത്തിലെത്തുന്നു.

29 ബാറുകളൊഴികെ മുഴുവൻ മദ്യശാലകളും അടച്ചുപൂട്ടിയ മുൻമുഖ്യമ ന്ത്രിയോടുള്ള ആദരവ് അർപ്പിക്കാനും മദ്യവ്യാപനം നടത്തുന്ന ഭരണാധികാരി കളോട് ശക്തമായ പ്രതിഷേധമറിയിക്കാനുമാണ് പുതുപ്പള്ളിയിലെ കബറിട ത്തിലെത്തുന്നത്.
