പാലാ :വനിതാ യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നജെക്കോമിന്റെ പ്രവർത്തനം മാതൃകാപരമെന്ന് പാലാ മുൻസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു അഭിപ്രായപ്പെട്ടു.പാലാ ജൂനിയർ ചേംബർ ഇന്റർനാഷണലിന്റെ ബിസിനസ് വിഭാഗമായ ജെസിസ് ചേംബർ ഓഫ് കൊമേഴ്സ് (ജെകോം) വിജയകരമായി ഒരു വർഷം പൂർത്തിയാക്കി രണ്ടാം വർഷത്തിലേക്ക് കടന്ന ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ദിയ ബിനു.

യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന ജെ സി ഐ യുടെ പുതിയ സംരംഭം നാടിനാകെ അനുകരിക്കാവുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.പുതിയ ഭാരവാഹികൾക്ക് അധികാര കൈമാറ്റവും ;നേട്ടങ്ങൾ കൈവരിച്ച സംരംഭകർക്ക് സ്വീകരണവും ആദരിക്കലും നടത്തി .

പാലായിലെ പ്രശസ്ത ഡെന്റൽ സർജൻ ഡോ. രാജു സണ്ണിയെ ചെയർമാനായി തിരഞ്ഞെടുത്തു. ജിൽബിൻ ജോൺ സെക്രട്ടറിയായും അലക്സ് സണ്ണി ട്രഷററായും എൻജിനീയർ ബിജു സെബാസ്റ്റ്യൻ വൈസ് ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു. ഹാൻസ്ഉദ്ഘാടന സമ്മേളനത്തിൽ പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിജു മുഖ്യാതിഥിയായിരിക്കും. ജെസിഐ ഇന്ത്യ സോൺ പ്രസിഡന്റ് ശ്യാം മോഹൻ, ജെകോം ചെയർമാൻ രഞ്ജു ക്രിസ്റ്റോ, സോൺ ഡയറക്ടർ സോബിൻ അണക്കര, ബിസിനസ് കോഡിനേറ്റർ ചെയ്തോ എന്നിവർ സംബന്ധിച്ചു.