Kerala

സുധാകരൻ പോയാൽ പാർട്ടിക്ക് ഒരു കോപ്പും ഇല്ല, സുധാകരൻ വെറും ശു; എം എം മണി

ഇടുക്കി ..സിപിഎമ്മുമായി അകന്ന മുൻമന്ത്രി ജി.സുധാകരൻ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കും. അമ്പലപ്പുഴ മണ്ഡലത്തിൽനിന്നു ജനവിധി തേടുമെന്ന് സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ഒന്നും പറയില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. ആരുടെയും പിന്തുണ വേണ്ട. സ്വതന്ത്ര സ്ഥാനാർഥിയാണ്.

സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിന് പിന്നാലെ ജി സുധാകരനെ രൂക്ഷമായി വിമര്‍ശിച്ച് എം എം മണി രംഗത്ത് എത്തി. ജി സുധാകരൻ മത്സരിച്ചാലും പാർട്ടിക്ക് ഒരു കോപ്പും ഇല്ലെന്നും പാർട്ടി വിട്ടാൽ സുധാകരൻ വെറും ശു ആണെന്നും അയ്യോ മോനെ പോകല്ലേ എന്ന് പറയില്ലെന്നും എംഎം മണി പറഞ്ഞു. ഇടുക്കിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു എംഎം മണിയുടെ പ്രതികരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top