പാലാ: നാളെ അവതരിപ്പിക്കുന്ന നഗരസഭയുടെ ബഡ്ജറ്റിലേക്ക് നിർദ്ദേശങ്ങൾ ക്ഷണിച്ച് പാലാ നഗരസഭയുടെ പരിപാടിക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ദിയാ ബിനു ,മായാ രാഹുൽ ,മാണി സി കാപ്പൻ എം.എൽ.എ എന്നിവരും കൗൺസിലർമാരും പങ്കെടുത്തു.

റെസിഡൻസ് അസോസിയേഷൻ പ്രസിഡണ്ടായ ടെൽമ പുഴക്കര തങ്ങളുടെ ഭാഗത്തുള്ള റോഡിന് മുൻസിപ്പാലിറ്റിയിൽ നിന്നോ ,എം.എൽ.എ ഫണ്ടിൽ നിന്നോ പണം അനുവദിച്ച് റോഡ് പൂർത്തിയാക്കണം എന്ന് നിർദ്ദേശം വച്ചു.കെ.ടി.യു.സി നേതാവ് ജോസുകുട്ടി പൂവേലി തൊഴിലാളികളുടെ പ്രശ്നം അവതരിപ്പിച്ചു. ഓട്ടോ തൊഴിലാളികൾക്ക് സ്റ്റാൻ്റ് അനുവദിക്കണമെന്നും 400 ഓളം തൊഴിലാളികൾക്ക് സ്റ്റാൻ്റ് ഇല്ലെന്നും ,ചുമട്ട് തൊഴിലാളികൾ ഭക്ഷണം കഴിക്കുന്നത് കടതിണ്ണയിൽ ഇരുന്നാണ് .അവർക്ക് വിശ്രമ മുറി വേണമെന്നും ജോസുകുട്ടി പുവേലി പറഞ്ഞു.
ജനറൽ ആശുപത്രി ജംഗ്ഷനിലെ സിഗ്നൽ ലൈറ്റ് കേടായാൽ ഉടൻ നന്നാക്കാൻ ശുഷ്കാന്തി കാണിക്കണമെന്ന് വ്യാപാരി തോമസ് ജോസഫ് പറഞ്ഞു ,മുൻ സിപ്പാലിറ്റിയിലെ ഫ്രണ്ട് ഓഫീസ് ഭിന്നശേഷി സൗഹൃദമാക്കണമെന്ന് ബിജോയ് മണർകാട്ട് ആവശ്യപ്പെട്ടു ,രാത്രി 8 മണി കഴിഞ്ഞ് കുടുംബങ്ങൾക്ക് ഭക്ഷണം കഴിക്കാൻ ഫുഡ് പാർക്ക് സൗകര്യം ഒരുക്കണമെന്ന് വ്യാപാരി പ്രതിനിധി ആവശ്യപ്പെട്ടു. സഞ്ജയ് സഖറിയാസും അത് തന്നെ ആവശ്യപ്പെട്ടു.
ഉയരമുള്ള വാഹനങ്ങൾ പാലാ വലിയ പാലത്തിൽ കുടുങ്ങുന്നത് ഇല്ലാതാക്കാൻ സത്വര നടപടി വേണ്ടമെന്നും ആവശ്യമുയർന്നു.
പാലാ നഗരസഭയിൽ യാതൊരു നിലവാരവുമില്ലാത്ത സാധനങ്ങൾ വാഹനത്തിൽ കൊണ്ട് വന്ന് വിൽക്കുന്നത് ഉടനെ തന്നെ തടയണമെന്നും ,ദൂരെ സ്ഥലങ്ങളിലുള്ളവരാണ് ഇവരെന്നും മുൻ കൗൺസിലർ ജിമ്മി ജോസഫ് ആവശ്യപ്പെട്ടു