Kerala

കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ പാലാ നഗരസഭയ്ക്ക് ട്വിൻ ബയോ വേസ്റ്റ് ബിന്നുകൾ നൽകി

പാലാ :കേന്ദ്ര സർക്കാരിന്റെ ‘സ്വച്ഛ് സർവ്വേക്ഷൻ ശുചിത്വ സർവ്വേയുടെ ഭാഗമായി പാലാ നഗരസഭയെ മാലിന്യമുക്തമാക്കുന്നതിനും പൊതുജനങ്ങളിൽ ശുചിത്വ അവബോധം വളർത്തുന്നതിനുമുള്ള പാലാ നഗര സഭയുടെ പ്രവർത്തനങ്ങൾക്ക് കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ പാലാ യൂണിറ്റും,കേരളാ ഹോട്ടൽ ന്യൂസും (KHRA യുടെ ഓൺലൈൻ ന്യൂസ് പ്ലാറ്റ് ഫോം )ട്വിൻ ബയോ വേസ്റ്റ് ബിന്നുകൾ പാലാ നഗരസഭയ്ക്ക് കൈമാറി. പാലാ മുനിസിപ്പൽ ചെയർ പേഴ്സൺ ദിയ പുളിക്കകണ്ടത്തിന്റെയും മറ്റ് കൗൺസിലേഴ്സിന്റെയും മഹനീയ സാനിധ്യത്തിൽ പാലാ മുനിസിപാലിറ്റിയുടെ ഹെൽത്ത് ഡിപ്പാർട്ട്മെന്റിനാണ് ബിന്നുകൾ കൈമാറിയത്. കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ (കെ. എച്ച്. ആർ. എ ) പാലാ യൂണിറ്റ് പ്രസിഡന്റ് ബേബി ഒമ്പള്ളി,

സെക്രട്ടറി എബി ജേക്കബ്‌സ്, ട്രഷറർ സുരേഷ് എം പി ജില്ലാ വർക്കിംഗ് പ്രസിഡന്റ് ബിജോയ് വി ജോർജ്, യൂണിറ്റ് രക്ഷാധികാരി സി റ്റി ദേവസ്യ വൈസ് പ്രസിഡന്റ് എം.ഡി. ദേവസ്യ സംസ്ഥാന കമ്മിറ്റി അംഗം ബിപിൻ തോമസ് (അസോസിയേറ്റ്‌ എഡിറ്റർ കേരളാ ഹോട്ടൽ ന്യൂസ് ) മറ്റ് കമ്മിറ്റി അംഗങ്ങളും യൂണിറ്റിലെ മെമ്പർമാരും,


ഹെൽത്ത് ഡിപ്പാർട്ട്മെന്റിലെ ആറ്റ്ലി. പി.ജോൺ (ക്ലീൻ സിറ്റി മാനേജർ ) അനീഷ് . സി.ജി (സീനിയർ പബ്ളിക് ഹെൽത്ത് ഇൻസ്പക്ട‌ർ ) ഉമേഷിത പിജി (സീനിയർ പബ്ളിക് ഹെൽത്ത് ഇൻസ്പക്ടർ ) രഞ്ജിത് ചന്ദ്രൻ (പബ്ളിക്ക് ഹെൽത്ത് ഇൻസ്‌പക്‌ടർ ) ആൽഫിയ താജ് ( ശുചിത്വ മിഷൻ യംങ്ങ് പ്രൊഫഷണൽ ) ഡോ: ഗീതാദേവി. TV. മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top