പാലാ: സഹകരണ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് പ്രതിഷേധ സമരപരമ്പരകൾ പാലായിൽ കത്തി പടരുന്നു. കിഴതടിയൂർ, വലവൂർ, കടനാട്, മേലമ്പാറ, വെള്ളൂർ, മൂന്നിലവ്, പുന്നത്തുറ, കറുകച്ചാൽ, പൂഞ്ഞാർ, ഇരാറ്റുപേട്ട സഹകരണ ബാങ്കുകളിലെ നിക്ഷേപ തട്ടിപ്പിൽ പണം നഷ്ട്ടപ്പെട്ടവരാണ് സമരസമതി രൂപീകരിച്ച് സമര പരമ്പരകൾ ആരംഭിച്ചിട്ടുള്ളത്.

മലപ്പുറം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്നും തട്ടിപ്പിനിരയായവർ ചേർന്ന് സമരസമതി രൂപീകരിച്ചാണ് സമരം നടത്തുന്നത്.ആയിരകണക്കിനാളുകളുടെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നിട്ടും ഇത് സംബന്ധിച്ച് കൃത്യമായ അനേക്ഷണം നടത്തി കുറ്റാക്കാരെ കണ്ട്പിടിച്ച് ശിക്ഷിക്കാനും നഷ്ട്ടം വരുത്തിയ തുക തിരിച്ചുപിടിക്കാനോ സർക്കാർ സംവിധാനങ്ങൾ കാണിക്കുന്ന അലംഭാവം തട്ടിപ്പ് നടത്തുന്നവർക്ക് കുടപിടിക്കുന്നതാണെന്ന് സമരക്കാർ ആരോപിച്ചു.
കോട്ടയം ജില്ലയിൽ തന്നെ 15 ഓളം സഹകരണ ബാങ്കുകളിലാണ് സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുള്ളത്. ഈ ബാങ്കുകൾ മുഴുവൻ ഇടത് വലത് മുന്നണികൾ ഭരണം നടത്തിയിരുന്നത് ആയതിനാൽ ഭരണപക്ഷത്തിനോ പ്രതിപക്ഷത്തിനോ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കാനോ അപഹരിക്കപ്പെട്ട പണം തിരികെ പിടിക്കാനോ താത്പര്യമില്ലാത്ത സ്ഥിതിയാണ്. പണം നഷ്ട്ടപ്പെട്ടവരുടെ കൂടെ നിൽക്കാൻ നിയമസംവിധാനങ്ങളൊന്നും കൂടെയില്ലാത്ത സ്ഥിതിയിലാണ് നിലവിലെ സാഹചര്യമെന്ന് സമരസമതി ഭാരവാഹികൾ ആരോപിച്ചു.
പ്രധാനമായും ഇടത് പക്ഷം ഭരിക്കുന്ന ബാങ്കുകളിലാണ് ഏറ്റവും കൂടുതൽ ധനാപഹരണം നടന്നിട്ടുള്ളത്. സ്വന്തക്കാർക്കം വേണ്ടപ്പെട്ടവർക്കം അനർഹമായും നിയമങ്ങൾ മറികടന്നും ഭരണ സമതിയുടെ പിന്തുണയോടെയാണ് വായിപ്പാ തട്ടിപ്പുകൾ മുഴുവൻ നടന്നിട്ടുള്ളത്.
സഹകരണ ബാങ്കുകളുടെ നിക്ഷേപത്തിന് ആനുപാതികമായി സർക്കാരിലേക്ക് അടച്ചിട്ടുള്ള നിക്ഷേപക സഹകരണ ഫണ്ടിൽ നിന്നോ ബാങ്കുകളെ പുനരുദ്ധരിക്കാൽ വേണ്ടി ഫണ്ട് അനുവദിക്കിയോ നഷ്ട്ടം വരുത്തിയ ഭരണസമതി അംഗങ്ങളുടെ സ്വത്തിൽ നിന്നാ ഈടാക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. എന്നാൽ സർക്കാർ ഇത്തരം നടപടികൾ സ്വീകരിക്കാൻ തയാറായി ട്ടില്ല.
മാത്രമല്ല സർക്കാർ അനുകൂല രാഷ്ടീയ പാർട്ടികൾ ഭരിക്കുന്ന ചുരുക്കം ചില ബാങ്കുകൾക്ക് മാത്രം പുനരുദ്ധാരണ ഫണ്ട് കൊടുത്ത് സ്വന്തക്കാരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. ഇടത്പക്ഷം അധികാരത്തിൽ വന്നതിന് ശേഷം കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ 1853 കോടി രൂപയുടെ തട്ടിപ്പാണ് സഹകരണ മേഖലയിൽ മാത്രം നടന്നത് എന്ന് സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ നിയമസഭയിൽ രേഖാമൂലം സമ്മതിച്ചിട്ടുണ്ട്. എന്നിട്ടും അതിനെ കുറിച്ച് പേരിന് പോലും ഒരു അനേക്ഷണം നടത്താൻ സർക്കാർ തയാറായിട്ടില്ല.
സർക്കാരിൻ്റെ തെറ്റായ നയങ്ങളും,ഭരണസമതി അംഗങ്ങളുടെ കൊള്ളയും, അതിനെതിരെ കേന്ദ്ര സർക്കാർ നടപ്പാക്കിയ ബഡ്സ് ആക്ട് പ്രകാരം നടപടി സ്വീകരിക്കാത്ത കേരള സർക്കാരിൻ്റെയും സഹകരണ വകുപ്പിൻ്റെയും നടപടികളുമാണ് സഹകരണ ബാങ്കുകളുടെ തകർച്ചക്ക് കാരണം എന്ന് സമരസമതി നേതാക്കൾ ആരോപിച്ചു.