Kottayam

കരൂർ പഞ്ചായത്ത് ബജറ്റവതരണ യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം നിമ്മി ട്വിങ്കിളിനെ സംസാരിക്കാൻ അനുവദിച്ചില്ല :ക്രമ പ്രശ്നം ഉന്നയിച്ചത് കോൺഗ്രസിലെ എൻ സുരേഷ് നടുവിലേടത്ത്

പാലാ :നടുവിലേടത്ത് സുരേഷ് നടുവ് നിവർത്തി ഒന്ന് കൊടുത്തപ്പോൾ ജില്ലാ പഞ്ചായത്തംഗം നിമ്മി ട്വിങ്കിളിന് പ്രസംഗിക്കാനുള്ള അവസരം നഷ്ട്ടപ്പെട്ടു.കരൂർ പഞ്ചായത്തിലെ ബജറ്റ് അവതരണ യോഗത്തിനു ശേഷം സംസാരിക്കുവാൻ ജില്ലാ പഞ്ചായത്തംഗം നിമ്മി ട്വിങ്കിൾ എഴുന്നേറ്റപ്പോഴാണ് പ്രതിപക്ഷ നേതാവ് എൻ സുരേഷ് നടുവിലേടത്ത് ഭരണ പക്ഷത്തിന്റെ നടുവ് നോക്കി ഒരെണ്ണം കൊടുത്തത്  .

ജില്ലാ പഞ്ചായത്ത് മെമ്പർക്ക് ഈ യോഗത്തിൽ സംസാരിക്കാൻ പഞ്ചായത്തീരാജ് നിയമങ്ങൾ അനുശാസിക്കുന്നില്ല എന്ന ക്രമ പ്രശ്നവുമായി എഴുന്നേറ്റു .ഇതിനു മറുപടി പറയാൻ നിമ്മി 6തുനിഞ്ഞെങ്കിലും നിങ്ങളല്ല അതിനു മറുപടി പറയേണ്ടത് ,പഞ്ചായത്ത് പ്രസിഡണ്ട് പ്രിൻസ് അഗസ്റ്റിനെ ചൂണ്ടി കാട്ടി ഇവർ മറുപടി പറയട്ടെ എന്ന് നിർദ്ദേശിച്ചു .എന്നാൽ തന്ത്ര ശാലിയായ പ്രസിഡണ്ട് സുരേഷിന്റെ വെട്ടിൽ വീഴാതെ വഴുതി മാറി.അടുത്ത നടപടികളിലേക്ക് കടന്നു .അതേസമയം എൽ ഡി എഫ് കാരിയായ നിമ്മി ട്വിങ്കിളിനെ സുരേഷ് വിലക്കിയതിനാൽ ബ്ലോക്ക് മെമ്പർമാരായ യു  ഡി എഫ് കാരായ കോൺഗ്രസിലെ അലൻ കക്കാടനും ;ജോസെഫിലെ ശൈലജാ രവീന്ദ്രനും സംസാരിക്കാൻ അവസരം ലഭിച്ചില്ല .അവരും യു  ഡി എഫ് മെമ്പർ മാരും ഒന്നിച്ചാണ് എഴുന്നേറ്റ് പോന്നത് .ബഡ്ജറ്റ് ചർച്ചകൾക്ക് ശേഷമുള്ള യോഗത്തിൽ നിമ്മി ട്വിങ്കിൾ കൂളായി സംസാരിച്ചിട്ടാണ് പോയത് .

അതേസമയം ബജറ്റിലെ ചില നിർദ്ദേശങ്ങളും ;കണക്കുകളും  പൊരുത്തപ്പെടുന്നതല്ല എന്ന് പ്രതിപക്ഷ നേതാവ് എൻ സുരേഷ് ചൂണ്ടിക്കാട്ടി ;ഭവന നിർമ്മാണത്തിന് 2 കോടി 79 ലക്ഷം രൂപാ അനുവദിച്ചു എന്ന് പറയുമ്പോൾ ആകെ ജനറൽ വിഭാഗത്തിന് 2 കോടി മാത്രമേ ലഭിച്ചിട്ടുള്ളൂ.പട്ടിക വർഗത്തിന് പ്ലാൻ ഫണ്ടിൽ ഒരു രൂപാ പോലും നീക്കി വയ്ക്കാത്തപ്പോൾ 50 ലക്ഷം നീക്കി വച്ചെന്ന് പറയുന്നത് നിരുത്തരവാദ പരമെന്ന് എൻ സുരേഷ് ചൂണ്ടി കാട്ടി .അതേസമയം വൈസ് പ്രസിഡണ്ട് സീന ജോൺ പറഞ്ഞത് പ്രതിപക്ഷ നിർദ്ദേശങ്ങൾ ഞങ്ങൾ പഠിച്ചു  കൊണ്ടിരിക്കുകയാണ് അടുത്ത കമ്മിറ്റിയിൽ ഇക്കാര്യങ്ങൾ പൂർണ്ണമായും പരിശോധിക്കും എന്നായിരുന്നു .ആമുഖ പ്രസംഗത്തിൽ കരൂർ പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനുള്ള ബജറ്റാണിതെന്നു പ്രസിഡണ്ട് പ്രിൻസ് അഗസ്റ്റിൻ അഭിപ്രായപ്പെട്ടിരുന്നു .

ബഡ്ജറ്റ് ചർച്ചകളിൽ എൻ സുരേഷ് നടുവിലേടത്ത് ;പ്രേമ കൃഷ്ണ സ്വാമി ;സന്തോഷ് കുര്യത്ത് ;സീന ജോൺ(വൈസ് പ്രസിഡണ്ട്) ;പ്രിൻസ് കുര്യത്ത് (പ്രസിഡണ്ട്)എന്നിവർ പങ്കെടുത്തു.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top