Kerala

പാലാ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക്നോളജിയിലെ (SJCET) സാങ്കേതിക വിദ്യ പ്രദർശനം ഇന്ന് കൂടി മാത്രം

പാലാ: സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കും സംരംഭകർക്കും പുതിയ സാങ്കേതി വിദ്യകളും സംരംഭകത്വ സാധ്യതകളും പരിചയപ്പെടുത്തുന്നതിനായി പാലാ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ (SJCET).പാലാ മാർ സ്ലീവാ മെഡിസിറ്റി സെന്റ് ജോസഫ്‌സ് ഇൻസ്റ്റിറ്റ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി എന്നീ സ്ഥാപനങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ ടെക് ഫോർ ലൈഫ് ഇന്നവേഷൻ സമ്മിറ്റ് സംഘടിപ്പിച്ചു. മാർച്ച് 4,5 തീയതികളിലായി നടന്നു വരുന്ന സമ്മിറ്റിൽ കാർഷികം, ആരോഗ്യം ഊർജ്ജം തുടങ്ങിയ മേഖലകളിലെ നൂതന സാങ്കേതിക വിദ്യകളുടെ പ്രദർശനവും വിദർ നയിക്കുന്ന ശില്പശാലകളും ഉണ്ടാകും

ഇന്നലെ രാവിലെ നടന്ന ‘ബിൽഡത്തോൺ 2026’, കേരള സ്റ്റാർട്ടപ്പ് മിഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ശ്രീ ടോം തോമസ് ഉദ്ഘാടനം ചെയ്തു കോളേജ് ഡയറക്ടർ റവ പ്രൊഫ ഡോ. ജയിംസ് ജോൺ മംഗലത്ത് അധ്യക്ഷത വഹിച്ചു.ബിൽഡത്തോൺ 2026 ൽ എഞ്ചിനീയറിംഗ്, മെഡിക്കൽ, മാനേജ്‌മെന്റ്, സയൻസ് തുടങ്ങിയ മേഖലകളിലെ വിദ്യാത്ഥികൾ, ഗവേഷകർ, സ്റ്റാർട്ട് അപ്പ് സംരംഭകർ എന്നിവരാണ് പങ്കെടുക്കുന്നത്

ബിൽഡത്തോണിൽ ഒന്നു മുതൽ മൂന്ന് വരെ സ്ഥാനങ്ങളിൽ വിജയികളാകുന്നവർക്ക് യഥാക്രമം രണ്ടു ലക്ഷം രൂപ ഒരു ലക്ഷം രൂപ അമ്പതിനായിരം രൂപ എന്നിങ്ങനെ സമ്മാനമായി നൽകും

ആദ്യ പത്തിൽ സ്ഥാനം ലഭിക്കുന്ന ടീമുകൾക്ക് പാലാ സെന്റ് ജോസഫ്സ് എഞ്ചിനിയറിംഗ് കോളേജ് ബൂട്ട് ക്യാംപിന്റെയും ഐഇഡിസി യുടെയും മെന്ററിംഗ്, എസ് ജെ സി.ഇ.ടി ഇൻക്യുബെഷൻ സെന്ററിന്റെ (SIF) ഇൻക്യുബെഷൻ സപ്പോർട്ട്. വർക്ക് സ്പേയ്ത് & പ്രോട്ടോ ടൈപ്പിംഗ് സൗകര്യങ്ങൾ എന്നിവ ലഭിക്കും.

എക്സിബിഷൻ സ്റ്റാളുകൾ പാലാ മാർ സ്ലീവാ മെഡിസിറ്റി എം ഡിയും സി ഇ ഒയുമായ റവ ഫാ മാത്യു തെക്കേൽ ഉദ്ഘാടനം ചെയ്തു.

എക്സിബിഷനിലെ പ്രധാന ആകർഷണങ്ങൾ കാർഷിക പ്രദർശനം കേരള കാർഷിക സർവകലാശാല, കൃഷിവകുപ്പ് എന്നിവയുടെ സ്റ്റാളുകൾക്ക് പുറമെ ഹൈഡ്രോപോണിക് ബയോഗ്യാസ്, കൂൺകൃഷി, തേനീച്ചകൃഷി, അത്യാധുന്നക കാർഷിക യന്ത്രങ്ങൾ എന്നിവയുടെ തത്സമയ പ്രദർശനം ഉണ്ടായിരിക്കും

ആരോഗ്യ സാങ്കേതികവിദ്യ പാലാ മാർ സ്ലീവാ മെഡിസിറ്റി അവതരിപ്പിക്കുന്ന എ ഐ അധിഷ്ടിത സ്തനാർബുദ നിർണയ സംവിധാനവും നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് സ്പീച്ച് & ഹിയറിംഗ് (നിഷ്)ഒരുക്കുന്ന മനുഷ്യസഹായസാങ്കേതികവിദ്യകളും

റോബോട്ടിക് & എ ഐ എ ഐ ഗ്ലാസുകൾ, ഡ്രോണുകൾ എന്നിവയുടെ വിപുലമായ നിര എനർജി സോളാർ പവേർഡ് വാഹനങ്ങൾ, ഹൈഡ്രജൻ ഫ്യൂവൽ സെല്ലുകൾ ഗ്രീൻ ബിൽഡിംഗ് മാതൃകകൾ വിവിധ ബാറ്ററി സാങ്കേതികവിദ്യകൾ എന്നിവ പരിചയപ്പെടാം

പ്രവേശനം സൗജന്യം

രാവിലെ 9.30 മുതൽ വൈകിട്ട് 5 30 വരെ പൊതുജനങ്ങൾക്ക് എക്സിബിഷൻ സൗജന്യമായി കാണാവുന്നതാണ്

മാർച്ച് 5നു രാവിലെ 9.30നു നടക്കുന്ന ഏകദിന ശില്പശാലയ്ക്ക് പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസും കോളേജ് ചെയ്യ്മാനുമായ മോൺ ഡോ ജോസഫ് തടത്തിൽ, കേരള അഗ്രികൾച്ചറൽ സർവകലാശാലയിൽ നിന്ന് ഡോ കെ പി സുധീർ, പിറവം അഗ്രോപാർക്ക് ചെയർമാൻ ശ്രീ ബൈജു നെടുംകേരി എന്നിവർ നേത്യത്വം നൽകും

പാലാ രൂപത മെത്രാൻ അഭി മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യാതിഥി ആകും സെമിനാറിൽ കാർഷിക സംരംഭകത്വം, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം, സംരംഭകർക്കുള്ള വായ്പകളും ധനസഹായ സൗകര്യങ്ങളും എന്നീ വിഷയങ്ങളിൽ വിദർ ക്ലാസുകൾ നയിക്കും ബിൽഡത്തോൺ ജേതാക്കൾക്കുള്ള സമ്മാനവിതരണം മാർ ജോസഫ് കല്ലറങ്ങാട്ട് നൽകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top