Kerala

ആരോഗ്യമാണ് സമ്പത്ത് – ആരോഗ്യമേഖലയ്ക്ക് ഊന്നൽ നൽകി ളാലം ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്

 

പാലാ :‘സമഗ്രആരോഗ്യമുണ്ടെങ്കിൽ ജീവിതം പണിതുയർത്താം’ എന്ന ആഹ്വാനത്തോടെ 16,60,02636 രൂപ വരവും 162002636 രൂപ ചിലവും 4000000 രൂപ മിച്ചവുമുള്ള 2026/27 വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്‍റ് ശ്രീമതി ഷൈലജ രവീന്ദ്രൻ അവതരിപ്പിച്ചു. ധനകാര്യ കമ്മീഷൻ ഹെൽത്ത് ഗ്രാന്‍റ് ഉപയോഗിച്ച് 4 കോടി രൂപ വിനിയോഗിച്ച് നവീകരിക്കുന്ന ഉള്ളനാട് സി.എച്ച്.സിയിൽ അനുബന്ധ സൌകര്യവികസനം, മാമോഗ്രാം പരിശോധന ക്യാമ്പും ചികിത്സാ ധന സഹായവും , മരുന്ന് വാങ്ങൽ, റീയേജന്‍റ് വാങ്ങൽ, പാലീയേറ്റീവ് കെയർ എന്നിവയ്ക്കായി 40 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
പാർപ്പിട മേഖലയ്ക്ക് 74 ലക്ഷം രൂപയും , കുട്ടികൾക്ക്17 ലക്ഷം രൂപയും വയോജനങ്ങൾക്ക് 16 ലക്ഷം രൂപയും റോഡ് വികസനത്തിനും വെളിച്ച വിപ്ലവത്തിനുമായി 58 ലക്ഷം രൂപയും പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗത്തിന് 67 ലക്ഷം രൂപയും യുവാക്കളുടെ നൈപുണ്യ വികസനത്തിന് 16 ലക്ഷം രൂപയും ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

കുട്ടികളുടെ കോക്ലിയർ ഇംപ്ലാന്‍റേഷൻ പദ്ധതി , ജനങ്ങളുടെ നൈപുണ്യ വികസന, സെൽഫ് ഇനിഷ്യേറ്റഡ് സംരംഭകത്വ പദ്ധതി, ക്ഷീരകർഷകർക്ക് കൈത്താങ്ങായി റിവോൾവിംഗ് ഫണ്ട് , വിവിധ സാംസ്ക്കാരിക നിലയങ്ങളുടെ നവീകരണം എന്നിവ ബ്ലോക്ക് പഞ്ചായത്ത് അതിന്‍റെ ഭരണകാലയളവിലെ ജനോന്മുഖ ളാലം ബ്ലോക്ക് എന്ന ദീർഘവീഷണത്തിന്‍റെ മുഖചിത്രങ്ങളായ ദിശാസൂചകങ്ങളാണെന്ന് പ്രസിഡന്‍റ് അഡ്വ. ജോസ് പ്ലാക്കൂട്ടം വ്യക്തമാക്കി
ബഡ്ജറ്റ് കമ്മിറ്റിയിൽ അഡ്വ.ജോസ് പ്ലാക്കൂട്ടം അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ ഹരിദാസ് അടമത്തറ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ അലൻ കക്കാട്ടിൽ ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മേരി ജോസഫ്, മറ്റ് ജനപ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് പ്രസംഗിച്ചു. ചർച്ചയ്ക്ക് പ്രസിഡന്‍റ് അഡ്വ. ജോസ് പ്ലാക്കൂട്ടം , വൈസ് പ്രസിഡന്‍റ് ശ്രീമതി ഷൈലജ രവീന്ദ്രൻ സെക്രട്ടറി ശ്രീ. കെ.സി സുഭാഷ് എന്നിവർ മറുപടി നൽകി .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top