Kerala

വീട്ടിലിരിക്കുന്ന വോട്ടും ;റോട്ടിലിരിക്കുന്ന വോട്ടും :പാലായിൽ പോരാട്ടവീര്യം കടുക്കുന്നു

പാലാ :പാലായിൽ നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്ത് വരുന്തോറും അണികളിലും നേതാക്കളിലും പോരാട്ട വീര്യവും കടുക്കുകയാണ് .എൽ ഡി എഫിന്റെ സ്ഥാനാർത്ഥിയായി ജോസ് കെ മാണിയും ;യു  ഡി എഫിന്റെ സ്ഥാനാർത്ഥിയായി മാണി സി കാപ്പനും ;എൻ ഡി എ യുടെ സ്ഥാനാർത്ഥിയായി ഷോൺ ജോര്ജും വരുമ്പോൾ കേരളത്തിലെ തന്നെ ശ്രദ്ധിക്കപ്പെടുന്ന 5 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നായി പാലാ മാറുകയാണ്.

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റ ജാഥയോടെ എൽ ഡി എഫ് പോർവിളി മുഴക്കിയപ്പോൾ അതിൽ കുരിശുപള്ളി കവലയിലും ;യോഗ സ്ഥലമായ മഹാറാണി ജങ്ഷനിലും ,പാതയോരങ്ങളിലും ഒക്കെയായി ഏകദേശം 7500 ഓളം പേരാണ് പങ്കെടുത്തിട്ടുള്ളത് .എന്നാൽ യു  ഡി എഫിന്റെ പുതുയുഗ യാത്രയിൽ ഇതേ മാനദണ്ഡം വച്ച് കണക്ക് കൂട്ടിയാൽ 3000 ത്തോളം പേരാണ് പങ്കെടുത്തത് .ആളിന്റെ എണ്ണം എൽ ഡി എഫിനാണ് കൂടുതലെങ്കിലും അത് പ്രതിനിധീകരിക്കുന്ന ആകെ വോട്ടുകൾ കൃത്യമായി വരണമെന്നില്ല .

യു  ഡി എഫിന്റേത് വീട്ടിലിരിക്കുന്ന വോട്ടുകളും ;എൽ ഡി എഫിന്റേത് റോട്ടിലിരിക്കുന്ന വോട്ടുകളുമാണ് .എൽ ഡി എഫ് അനുഭാവികൾക്കു പ്രകടനം ഒരു ഹരമാണ് .സംഘടിത തൊഴിലാളികൾ പ്രകടനത്തിൽ പങ്കെടുത്തില്ലെങ്കിൽ പിറ്റേ ദിവസം ജോലി വിലക്ക് എന്ന വജ്രായുധം എടുത്ത് പ്രയോഗിക്കുന്നതിനാൽ അവർക്കു പ്രകടനത്തിൽ വന്നേ മതിയാവൂ.അതേസമയം യു  ഡി എഫ് അനുഭാവികൾ വീട്ടിൽ ഇരിക്കുന്നതിനോടാണ് താൽപ്പര്യം .വോട്ട് ദിവസം വോട്ട് ചെയ്യുക വീട്ടിൽ കയറുക എന്ന ഭാരിച്ച ജോലിയാണ് അവരിൽ നിക്ഷിപ്തമായിട്ടുള്ളത് .

കഴിഞ്ഞ 2021 ലെ നിയമ സഭാ തെരെഞ്ഞെടുപ്പിൽ മണ്ഡല തല പര്യടനത്തിൽ പല പഞ്ചായത്തുകളിലും എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ പര്യടനത്തിൽ നൂറു കണക്കിന് വാഹനങ്ങളായിരുന്നു ഉണ്ടായിരുന്നത് .അതേസമയം യു  ഡി എഫിന്റെ പര്യടനത്തിൽ പത്തിൽ താഴെ വാഹനങ്ങളും ഉണ്ടായിരുന്നു .പക്ഷെ ഫലം വന്നപ്പോൾ യു  ഡി എഫ് വിജയിച്ചു .എന്നാൽ ഇപ്രാവശ്യത്തെ തെരെഞ്ഞെടുപ്പിൽ പഴയ സാദ്ധ്യതകൾ വിലപ്പോവില്ല എന്ന നിലയിലാണ് കാര്യങ്ങൾ.പ്രത്യേകിച്ചും സിപിഎം ;സിപിഐ അനുയായികളിൽ 2021 ൽ ഒരു നിർവികാരത അലയടിച്ചിരുന്നു.നേതാക്കൾ എന്ത് പറഞ്ഞാലും അണികൾ തൊണ്ട തൊടാതെ വിഴുങ്ങുന്ന കാലമൊക്കെ പോയി .

നേതാക്കളുടെ ആർഭാട ജീവിതവും ;പഞ്ച നക്ഷത്ര ജീവിത ശൈലിയും  അവരെയും മാറ്റി മറിച്ചു .അമേരിക്കയെ കുറ്റപ്പെടുത്തുകയും ;മക്കളെ അമേരിക്കയിൽ പഠിപ്പിക്കുകയും നേതാവ് ചെയ്യുമ്പോൾ അണികളും ചിന്തിക്കുവാൻ തുടങ്ങി .പക്ഷെ ഇത്തവണ എൽ ഡി എഫ് ഘടക കക്ഷികൾ തമ്മിലുള്ള ബന്ധം പാലായിൽ ഊഷ്മളമാവുകയാണ് .കഴിഞ്ഞ 5 വര്ഷം കൊണ്ട് കേരളാ കോൺഗ്രസുകാരും ,സിപിഎം ,സിപിഐ അനുയായികളും തമ്മിൽ ഏറെ അടുത്ത് കഴിഞ്ഞു .അതിന്റെ പ്രതിഫലനം ജോസ് കെ മാണിയുടെ വികസന സന്ദേശ യാത്രയിലും കണ്ടു .

കാപ്പിൽ കുടുംബക്കാരുടെ ദാർഷ്ട്യം സകല സീമകളെയും ഭേദിച്ച് മുന്നേറുകയാണ് .ഞങ്ങൾ യു  ഡി എഫിൽ നിന്നപ്പോൾ വെറും 2000 വോട്ടിനാണ് വിജയിച്ചത് എന്നാൽ ഞങ്ങൾ യു  ഡി എഫിൽ വന്നപ്പോൾ 15000 വോട്ടിനാണ് വിജയിച്ചത്.ഞങ്ങളെ പോലയുള്ള കുടുംബക്കാർ യു  ഡി എഫിലാണുള്ളത് ;എൽ ഡി എഫിൽ കാൽ കാശിന് വിലയില്ലാത്ത തൊഴിലാളികളെ ഉള്ളൂ എന്ന  വെല്ലുവിളികളും അഹങ്കാര വർത്തമാനങ്ങളും സിപിഎം ;സിപിഐ അണികളിൽ കടുത്ത അതൃപ്തി ഉളവാക്കിയിട്ടുണ്ട് .2017 ലെ ഉപ തെരെഞ്ഞെടുപ്പിൽ മാണി സി കാപ്പനായി പ്രവർത്തിച്ച റബ്ബർ വെട്ട് ;തൊഴിലാളികളും ;തൂമ്പാ പണിക്കരും ;ഓട്ടോ തൊഴിലാളികളും ഇതോടെ പ്രതിസന്ധിയിലായി;അവർ എരിവുള്ള വാക്കുകൾ ഉപയോഗിച്ചാണ് കാപ്പിൽ ക്കാരുടെ ഈ കണ്ടു പിടുത്തത്തെ നേരിട്ടത്.

കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ പാലാ തെക്കേക്കരയിലെ ഒരു ഓട്ടോ സ്റ്റാൻഡുമായി ബന്ധപ്പെട്ട വിഷയം ജോസ് കെ മാണിയെ പ്രതികൂലമായി ബാധിച്ചിരുന്നു .അന്ന് കെ ടി യു  സി കാരായ ഓട്ടോ തൊഴിലാളികൾ പോലും ജോസ് കെ മാണിയെ ഒരു തൊഴിലാളി വിരുദ്ധനായാണ് കണ്ടതും പ്രവർത്തിച്ചതും.പല കെ ടി യു  സി തൊഴിലാളികളും ജോസ് കെ മാണി തോറ്റ് പോവുകയേ ഉള്ളൂ എന്ന് പരസ്യമായി ഓട്ടോ സ്റ്റാൻഡിൽ വച്ച്  അഭിപ്രായപ്പെട്ടിരുന്നു .എന്നാൽ ഇന്ന് അവരൊക്കെ ജോസ് കെ മാണിയെ വിജയിപ്പിച്ചെ   അടങ്ങൂ എന്ന നിലപാടിലാണ് .

കഴിഞ്ഞ തെരെഞ്ഞെടുപ്പ് കാലഘട്ടത്തിൽ  പാലാ നഗരസഭയിൽ വച്ചുണ്ടായ സംഘട്ടനം ജോസ് കെ മാണിക്ക് വോട്ട് ചോർത്തുന്നതിൽ ഗണ്യമായ പങ്ക് വഹിച്ചിരുന്നു .കേരളാ കോൺഗ്രസ് എം കൗൺസിലറായ ബൈജു കൊല്ലമ്പറമ്പിലും ;അന്ന് സിപിഐ എം പാര്ലമെന്ററി പാർട്ടിയിലുണ്ടായിരുന്ന ബിനു പുളിക്കക്കണ്ടവും തമ്മിലുണ്ടായ സംഘർഷം ജോസ് കെ മാണിയുടെ വോട്ട് ചോർത്തുന്നതിൽ വലിയൊരു പങ്ക് വഹിച്ചു .എന്നാൽ ഇന്ന് ആ വിഷയങ്ങൾ ഒന്നുമില്ല .പക്ഷെ നഗരസഭാ യോഗത്തിൽ ഒരു വിഷയം ഉണ്ടാക്കുവാനുള്ള സ്വതന്ത്ര മുന്നണിയുടെ ശ്രമങ്ങൾ തുടരുകയാണ് .പക്ഷെ കേരളാ കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ  ബിജു പാലൂപ്പടവനും ജാഗ്രതയിലാണ് .

എൻ ഡി എ യുടെ സ്ഥാനാർത്ഥിയായി ഷോൺ ജോർജ് പാലായിൽ വരുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ് .കേരളത്തിൽ ആദ്യമായി ഓൺലൈൻ മാധ്യമങ്ങളുടെ വാർത്താ സമ്മേളന വേദിയായ പാലാ മീഡിയാ അക്കാദമിയിൽ നടന്ന മീറ്റ് ദി പ്രസ്സ് പരിപാടിയിൽ ഷോൺ ജോർജിന്റെ അഭിപ്രായങ്ങൾ ഒരു പക്വ മതിയുടെയും ;ചടുല നീക്കമുള്ള ഒരു രാഷ്ട്രീയ കാരന്റെയും പരിച്ഛേദമായിരുന്നു .വി ഡി സതീശന്റെ യാത്ര പാലായിൽ വരുമ്പോൾ മാർ കല്ലറങ്ങാട്ട് പിതാവിനോട് മാപ്പ് പറയണമെന്ന അദ്ദേഹത്തിന്റെ ഭാഷ്യം വലിയ അർത്ഥ തലങ്ങൾ ഉള്ളതാണ്.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top