
ഏറ്റുമാനൂർ : ഏറ്റുമാനൂർ മേഖലയിലെ വിശ്വകർമ്മ സംഘടനകളുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ മഹാദേവക്ഷേത്ര ഉത്സവത്തിൻ്റെ എട്ടാം ഉത്സവനാളിൽ അയ്മ്പൊലി സമർപ്പണവും ദേശതാലപ്പൊലിയും നടക്കുമെന്ന് അയമ്പൊലി സമർപ്പണ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
മാരിയമ്മൻ കോവിൽ ട്രസ്റ്റ്, അഖില കേരള വിശ്വകർമ്മ മഹാസഭ, കേരള വിശ്വകർമ്മ സഭ, വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി, തമിഴ് വിശ്വബ്രഹ്മ സമാജം എന്നിവയുടെ മേഖലാ കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ മാരിയമ്മൻ കോവിൽ സ്ഥാനത്തുനിന്ന് വൈകുന്നേരം 5.30ന് ആരംഭിക്കുന്ന താലപ്പൊലി, ഘോഷയാത്രയിൽ രഥം, കരകാട്ടം, ഗരുഡൻ, വാദ്യമേളങ്ങൾ, ക്ഷേത്രകോമരങ്ങൾ തുടങ്ങിയവയുടെയും അയ്ബാലി സമർപ്പണ ഭാരവാഹികളുടെയും അകമ്പടിയോടെ താലപ്പൊലി ഘോഷയാത്ര പടിഞ്ഞാറേനട, സെൻട്രൽ ജംഗ്ഷൻ, പേരൂർ ജംഗ്ഷൻ വഴി വൈകിട്ട് 7 ന് മഹാദേവക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും. തുടർന്ന് സേവാ പന്തലിൽ വിശ്വകർമ്മജർ നടത്തുന്ന അയ്മ്പൊലി സമർപ്പണവും നടത്തും.
25 ന് വൈകുന്നേരം 5 മണിക്ക് മരിയമ്മൻ കോവിൽ ദേവസ്ഥാനത്ത് നടത്തുന്ന സാംസ്കാരിക സമ്മേളനം അയമ്പാലി സമർപ്പണ സമിതി രക്ഷധികാരി ശ്രീ. കെ.സി. ശിവൻ ആചാരി ഉദ്ഘാടനം ചെയ്യും.
അയ്മ്പൊലി സമർപ്പണ സമിതി ചെയർമാൻ മുരളി തകടിയേൽ അധ്യക്ഷത വഹിക്കും. മരിയമ്മൻ കോവിൽ ട്രസ്റ്റ് മുൻ പ്രസിഡൻ്റ് ശ്രീ. ആർ. പ്രമോദ് കുമാർ മുഖ്യപ്രഭാഷണം നടത്തും. അഖില കേരള വിശ്വകർമ്മ മഹാസഭ യൂണിയൻ ഖജാൻജി ശ്രീ. എൻ.എൻ. പുഷ്പാംഗദൻ, വിശ്വകർമ്മ സർവീസ് സൊസൈറ്റി ശാഖാ പ്രസിഡന്റ്റ് ശ്രീ. രാജപ്പൻ. കെ.കെ., മാരിയമ്മൻ കോവിൽ ട്രസ്റ്റ് സെക്രട്ടറി ശ്രീ. എൻ. സന്തോഷ് കുമാർ തുടങ്ങിയ സമുദായ നേതാക്കൾ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ അയ്ബൊലി സമർപ്പണ സമിതി ഭാരവാഹികൾ ആയ, എൻ. സന്തോഷ് കുമാർ, കെ.സി. ശിവൻ ആചാരി, മുരളീ തകടിയേൽ, എൻ.എൻ. പുഷ്പാംഗദൻ, രാജപ്പൻ കെ.കെ. എന്നിവർ പങ്കെടുത്തു.എൻ. സന്തോഷ് കുമാർ കെ.സി. ശിവൻ ആചാരി മുരളീ തകടിയേൽ എൻ.എൻ. പുഷ്പാംഗദൻ ;രാജപ്പൻ കെ.കെ.