Kerala

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയെ സ്വീകരിക്കുവാൻ പാലാ ഒരുങ്ങിക്കഴിഞ്ഞു. ഉജ്വല സ്വീകരണം നൽകും

പാലാ: ഫെബ്രുവരി 24 ന് രാവിലെ 9.30ന് പാലായിൽ എത്തിച്ചേരുന്ന പ്രതി പക്ഷ നേതാവ് വി.ഡി സതീശൻ എം.എൽ.എ നയിക്കുന്ന പുതുയുഗ യാത്രക്ക് ഉജ്വല സ്വീകരണം നൽകാൻ പാലാ ഒരുങ്ങിക്കഴിഞ്ഞു.

കേരളത്തെ തകർത്ത് തരിപ്പണമാക്കിയ എൽ.ഡി.എഫ് സർക്കാരിന്റെ ദുർഭരണം അവസാനിപ്പിക്കുവാൻ ജനഹിതമേറ്റെടുത്ത കേരളത്തിന്റെ നായകൻ വി.ഡി. സതീശൻ പാലായിലേക്ക് കടന്നു വരുമ്പോൾ അത് ചരിത്ര സംഭവ മാക്കി മാറ്റുവാൻ യു.ഡി.എഫ് പ്രവർത്തകർ തയ്യാറെടുത്തു കഴിഞ്ഞു.

വിവിധ മണ്ഡലങ്ങളിൽ നിന്നും എത്തുന്ന വാഹനങ്ങൾ പ്രവർത്തകരെ കുരിശുപള്ളിക്കവലയിൽ ഇറക്കി അനുയോജ്യമായ സ്ഥലത്ത് പാർക്ക് ചെയ്യും. 9.30 ന് പാലാ ഗവ.ജനറൽ ആശുപത്രി ജംഗ്ഷനിൽ എത്തിച്ചേരുന്ന പ്രതിപക്ഷ നേതാവിനെ പാലായുടെ ജനകീയ എം.എൽ.എ മാണി സി. കാപ്പൻ നൂറു കണക്കിന് പ്രവർത്തകരുടെയും ബാൻഡ്സെറ്റിൻറെയും അകമ്പടിയോടെ സ്വീകരിച്ച് തുറന്ന വാഹനത്തിൽ കുരിശുപള്ളിക്കവലയിലേക്ക് ആനയിക്കും. അവിടെ പാലായിലെ വിവിധ മണ്ഡലങ്ങളിൽ നിന്നും എത്തിച്ചേർന്നിരിക്കുന്ന പ്രവർത്തകർ വാദ്യഘോഷങ്ങളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടി യോടെ അണിചേരും. പിന്നീട് കൂറ്റൻ പ്രകടനമായി സ്റ്റേഡിയം ജംഗ്ഷൻ വഴി മീനച്ചിലാറിന്റെ തീരത്തുള്ള പുഴക്കര നഗറിൽ തയ്യാറാക്കിയിരിക്കുന്ന പന്തലിൽ എത്തിച്ചേർന്ന് പൊതുയോഗം ആരംഭിക്കും.

യു.ഡി.എഫ് ചെയർമാൻ പ്രൊഫ. സതീശ് ചൊള്ളാനിയുടെ അദ്ധ്യക്ഷ തയിൽ ചേരുന്ന പൊതുയോഗം മുൻ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മാണി സി. കാപ്പൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും.

പി.ജെ. ജോസഫ് എം.എൽ.എ, ഫ്രാൻസിസ് ജോർജ് എം.പി., എം.കെ പ്രേമചന്ദ്രൻ എം.പി കെ.സി ജോസഫ്, മോൻസ് ജോസഫ് എം.എൽ.എ. ജോസഫ് വാഴയ്ക്കൻ, ജോയി എബ്രഹാം, ഫിൽസൺ മാത്യൂസ്, ടോമി കല്ലാനി, ജോഷി ഫിലിപ്പ്, പി.എ. സലിം, ഫിലിപ്പ് ജോസഫ്, ജോസി സെബാസ്റ്റ്യൻ, നാട്ടകം സുരേഷ്, തോമസ് കല്ലാടൻ, കുര്യാക്കോസ് പടവൻ, അഡ്വ. ബിജു പുന്നത്താനം, തോമസ് ഉഴുന്നാലി, ജോർജ് പുളിങ്കാട്, ജോയി സ്കറിയ, സി.ടി രാജൻ, ആർ. സജീവ്, എൻ. സുരേഷ്, മോളി പീറ്റർ തുടങ്ങിയ നേതാക്കൾ സംസാരിക്കും. പാലാ മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ അഡ്വ. ബിജു പുന്നത്താനം, കുര്യാകോസ് പടവൻ, പ്രൊ. സതീഷ് ചൊള്ളാനി. ആർ സജീവ്. ജോർജ് പുളിങ്കാട് ,സന്തോഷ്‌ മണർകാട്, ജോഷി വട്ടക്കുന്നേൽ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top