Kerala

ഐഎസ്എൽ മത്സരങ്ങൾ തുടങ്ങുന്നതിനു തൊട്ടുമുമ്പ് കലൂർ സ്റ്റേഡിയത്തിന്റെ ഫീസ് കുത്തനെ കൂട്ടാൻ ജിസിഡിഎ തീരുമാനം

ഐഎസ്എൽ മത്സരങ്ങൾ തുടങ്ങുന്നതിനു തൊട്ടുമുമ്പ് കലൂർ സ്റ്റേഡിയത്തിന്റെ ഫീസ് കുത്തനെ കൂട്ടാൻ ജിസിഡിഎ തീരുമാനം. ഒരു മത്സരത്തിന് രണ്ടു ലക്ഷം രൂപ നിരക്കിൽ ഇത്തവണ ബ്ലാസ്റ്റേഴ്സിന് സ്റ്റേഡിയം വിട്ടു നൽകും എന്നായിരുന്നു ജിസിഡിഎ ചെയർമാന്റെ പ്രഖ്യാപനം. എന്നാൽ വാടക തുക 4.2 ലക്ഷം രൂപയായി ഉയർത്തണമെന്ന് ജിസിഡിഎ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തീരുമാനമായി.

മത്സരം മറ്റന്നാൾ തുടങ്ങാൻ ഇരിക്കെയാണ് ജിസിഡിഎയുടെ മനംമാറ്റം. കോഴിക്കോട്ടേക്ക് ഹോം ഗ്രൗണ്ട് മാറ്റാനുള്ള ബ്ലാസ്റ്റേഴ്സ് ആലോചനയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ കലൂർ സ്റ്റേഡിയത്തിന്റെ നിരക്ക് കുറയ്ക്കാൻ ജിസിഡിഎ ആദ്യം തീരുമാനിച്ചത്. ഫീസ് കൂട്ടാനുള്ള ജിസിഡിഎ നിർദ്ദേശത്തെ പറ്റി ഔദ്യോഗികമായി അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നാണ് ബ്ലാസ്റ്റേഴ്സിന്റെ ഭാ​ഗത്തുനിന്നുള്ള പ്രതികരണം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top