Kottayam

മഹാനായ മാണി സാറിന്റെ സ്വപ്‌ന പദ്ധതിക്ക് പ്രതിപക്ഷം എതിര് നിൽക്കല്ലേ :യു ഡി എഫ് കൗൺസിലർമാർ

പാലാ : ലണ്ടൻ ബ്രിഡ്‌ജും അമിനിറ്റി സെന്ററും മഹാനായ കെ എം മാണി സാർ  ആവിഷ്‌കരിച്ച സ്വപ്ന പദ്ധതിയാണ് ദയവായി നഗരസഭയിലെ  പ്രതിപക്ഷത്തുള്ള ജോസ് കെ മാണി വിഭാഗം കൗൺ സിലർമാരോട് ഇതിനു എതിർ നിൽക്കരുതെന്നാണ്  അഭ്യർത്ഥിക്കാനുള്ളത്. പരാജയപെട്ട്  വലിയ സാമ്പത്തിക ബാധ്യത വര്യത്തിവെച്ച അമിനിറ്റി സെന്ററിന്റെയും ലണ്ടൻ  ബിഡിജിന്റെയും ഭാഗമായി തൂക്ക് പാലം പണിത്  മരണശയ്യയിൽ  കിടക്കുന്ന അമിനിറ്റി സെന്ററിനും  ലണ്ടൻ ബ്രിഡ്ജിനും പുനർജ്ജീവൻ  കൊടുക്കാനാണ് നഗരസഭാ ശ്രമിച്ചത് .

മാണിസാർ ആവിഷ്‌കരിച്ച് രാഷ്ടീയ വിരോധം കൊണ്ട് ജോസ് കെ മാണി തുരങ്കം വെച്ച ഈ പദ്ധതി  മാണിസാർ ഇന്ന് ജീവിച്ചിരുന്നെങ്കിൽ പാലായ്ക്ക് അഭിമാനമായി പ്രവർത്തിക്കുമായിരുന്നു എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. സംസ്ഥാന സർക്കാരാണ് സെന്ററിന്റെയും ലണ്ടൻ ബിഡ്‌ജിലെയും തുടർപണികള് നടത്തിയത് .അഞ്ച് വർഷം മുമ്പ് ബഹുമാന്യനായ മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ പദ്ധതി  നാടിന് സമർപ്പിച്ചത്. ഇത്രയും ശ്രദ്ധേയമായ ഒരു പദ്ധതിക്ക് സംസ്ഥാന സർക്കാരിന മൂന്നാമത്തെ കക്ഷിയായ കേരളാ കോൺഗ്രസ് ജോസ് വിഭാഗം കൗൺസലമോർ ഇങ്ങനെ തടസ്സം സൃഷ്ടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഈ സർക്കാരിനോടും മുഖ്യമന്ത്രിയോടും പോലും ഇപ്പോൾ ഇടതുമുന്നണിയിലുള്ള കേരളാ  കോൺസ് ജോസ്  വിഭാഗം കൗൺസിലർമാർക്ക് (പ്രതിബദ്ധതയില്ലേ

ഈ പദ്ധതി പ്രാവർത്തികമാക്കാൻ  വാർഡ് ഫണ്ട് വെട്ടിക്കുവയ്ക്കുക്കുന്നുവെന്നത്  വസ്തുതാവിരുദ്ധമായ ആക്ഷേപമാണ് പദ്ധതിക്കായി ബഹുമാന്യനായ ഫ്രാൻസീസ് ജോർജ്ജ് എം.പിയും ബഹുമാന്യനായ മാണി  സി കാപ്പൻ എം.എൽ.എയും എല്ലാവിധ പിന്തുണയും നൽകാമെന്ന് പരസ്യമായി  അറിയിച്ചിട്ടും മാണിസാറിന്റെ സ്വപ്നപദ്ധതിയെ ഇല്ലായ്‌മ ചെയ്യാൻ അദ്ദേഹത്തിന്റെ രാഷ്ട്രിയ പിത്യത്വത്തിൽ അഭിമാനം കൊള്ളുന്നുവെന്ന് മേനി പറയുന്ന കേരളാ  കോൺഗ്രസ് (എം) കൗൺസിലർമാർ  ശ്രമിക്കുന്നത് ദൗർഭാഗ്യകരമാണ്. എല്ലാ നിയമങ്ങളും പരിശോധിച്ച് എല്ലാവിധ അനുമതിയോടുംകൂടി മാത്രമേ പദ്ധതി നടപ്പിലാക്കാൻ കഴിയൂ എന്നിരിക്കെ ബാലിശമായ ആരോപണങ്ങള് നിരത്തി ശരിയാണോയെന്ന് ഇതിന് എതിരെ നിൽക്കുന്ന രാജ്യസഭാ എം പി ജോസ് കെ മാണിയും പ്രതിപക്ഷ കൗൺസിലർമാരും ചിന്തിക്കണം.

നാടിന്റെ വികസനത്തിനായി എല്ലാവരുമായും ഒത്തുചേർന്നുകൊണ്ട് സങ്കുചിത മനോഭാവം മാറ്റിവെച്ചു കൊൺ നമുക്ക് ഈ പദ്ധതി  നടപ്പിലാക്കാം ഈ പദ്ധതിയിലൂടെ പാലായിൽ ജനങ്ങൾക്ക് പ്രയോജനകരമായ രീതിയിൽ വലിയ ടൂറിസം സാധ്യതകൾ ആണ് നഗരസഭ ലക്ഷ്യമാക്കുന്നത് തൂക്കുപാലം പദ്ധതി  പൂർത്തിയാകുമ്പോൾ  ഇത് ബഹുമാന്യനായ കെ.എം മാണിസാറിനുള്ള ഒരു പാവന സ്മ‌രണകൂടിയാകുമെന്ന കാര്യവും ജോസ് വിഭാഗം കൗൺസിലർമാർ ഓർക്കണം . എല്ലാത്തിലുമുപരി പാലായിലെ പ്രബുദ്ധരായ ജനം ഇങ്ങളടെ മനസ്സി‌ലാക്കുന്നുണ്ട് എന്നെങ്കിലും പ്രതിപക്ഷ കൗൺസിലർമാർ ചിന്തിക്കണമെന്നും യു ഡി എഫ്  കാൺസർമാർ പ്രസ്താവനയിൽ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top