Kottayam

എൽ.ഡി.എഫ് വികസന സദസ്സിന് നാളെ ( ഫെബ്രുവരി 21 ശനി ) തുടക്കമാകും.,ഉദ്ഘാടനം  4pm ന് കരൂർ പേണ്ടാനം വയലിൽ

പാലാ: നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും കേന്ദ്രീകരിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തുന്ന വികസന സദ സ്കുകൾക്ക് നാളെ മുതൽ തുടക്കമാകും.

12 പഞ്ചായത്തുകളിലും നടക്കുന്ന വികസന സദസ്സ് നയിക്കുന്നത് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി യാണ്.

എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ വിശദീകരിച്ചും ഭാവി വികസനത്തിന് ജനാഭിപ്രായം തേടിയും എൽഡിഎഫ് നേതൃത്വത്തിൽ കരൂർ, മുത്തോലി, കൊഴുവാനാൽ പഞ്ചായത്തുകളിലെ വികസന സദസ്സുകൾക്ക് ശനിയാഴ്ച തുടക്കമാവും. കരൂർ പെണ്ടാനംവയൽ ജങ്ഷനിൽ വൈകുന്നേരം 4 മണിക്ക് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി. സന്തോഷ്കുമാർ എം.പി നിയോജക മണ്ഡലം തല വികസന സദസ്സ് ഉദ്ഘാടനം ചെയ്യും. തുടർന്ന് മുത്തോലിക്കവലയിൽ വൈകിട്ട് 5 മണിക്കും കൊഴുവനാലിൽ ആറ് മണിക്കും വികസന സദസ്സുകൾ നടക്കും. ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യുന്ന വികസന സദസ്സുകളിൽ എൽഡിഎഫ് ജില്ലാ, സംസ്ഥാന നേതാക്കൾ പങ്കെടുക്കും.

22ന് വൈകിട്ട് നാല് മണിക്ക് തലനാട്, അഞ്ചിന് മുന്നിലവ്, ആറിന് മേലുകാവ് എന്നിവിടങ്ങളിലും സദസ് നടക്കും. ഫെബ്രുവരി 23 ന് നടത്തുമെന്നറിയിച്ചിരുന്ന എലിക്കുളം, മിനച്ചിൽ, തലപ്പലം സദസ്സുകൾ ഫെ. 25 ന് നടത്തും. ഫെബ്രുവരി 24ന് ഭരണങ്ങാനം, കടനാട്, രാമപുരം മണ്ഡലങ്ങളിലും വികസന സദസ് നടത്തും.

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് ലീഡ് തിരികെ പിടിച്ചു.ബി.ജെ.പി ഭരിച്ചു കൊണ്ടിരുന്ന മുത്തോലി പഞ്ചായത്ത് വലിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് തിരിച്ചുപിടിച്ചു.അവിടെ കോൺഗ്രസിന്റെ ഒരു ജനപ്രതിനിധി പോലും വിജയിച്ചില്ല.

കിടങ്ങൂർ ഉൾപ്പെടെ പാലാ നിയോജക മണ്ഡലത്തിലെ എല്ലാജില്ലാ പഞ്ചായത്ത് ഡിവിഷനുകളും ഇടതുപക്ഷ ജനാധിപത്യ മുന്നണി തിരിച്ചുപിടിച്ചു.

യു.ഡി.എഫിന് വോട്ടു ചെയ്ത വോട്ടർമാർ എൽ :ഡി.എഫിനെ പിന്തുണയ്ക്കുന്നു എന്നതിൻറെ തെളിവാണ് ആയിരങ്ങൾ പങ്കെടുത്ത വികസന മുന്നേറ്റ യാത്രയുടെ വിജയം.

കഴിഞ്ഞ അഞ്ച് വർഷത്തെ പാലായുടെ വികസന മുരടിപ്പും ജനം ചുമതല ഏല്ലിച്ചവരുടെ നിസ്സംഗതയും, അലംഭാവവും, നിസ്സഹരണവും നടത്തിയതിനെതിരെയുള്ള ജനകീയ പ്രതിഷേധം കൂടിയായിരുന്നു വികസന മുന്നേറ്റ ജാഥയുടെ വിജയം. പത്രസമ്മേളനത്തിൽ എൽഡിഎഫ് നേതാക്കളായ ലാലിച്ചൻ ജോർജ്,ബാബു കെ ജോർജ്, ടോബിൻ കെ അലക്സ്, സജേഷ് ശശി, ബെന്നി തെരുവത്ത് എന്നിവർ പങ്കെടുത്തു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top