Kerala

കൂറ്റനാൽ കടവിൽ അനധികൃത മണൽവാരൽ:വെളുപ്പിന് മൂന്നരയ്ക്ക്എസ് ഐ സന്തോഷ് കെ സി യുടെ നേതൃത്വത്തിലുള്ള സംഘം ടിപ്പർ ലോറി പിടിച്ചെടുത്തു 

പാലാ :ഭരണങ്ങാനം :പാലാ എസ് ഐ യുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സമയോചിത ഇടപെടൽ ഫലം കണ്ടു .  ഇന്നലെ ഭരണങ്ങാനം കൂറ്റനാൽ കടവിൽ അനധികൃത മണൽ വാരൽ കയ്യോടെ പിടികൂടി .  ഭരണങ്ങാനം, മീനച്ചിൽ കാവൽഘടകം പ്രതിനിധികൾ മീനച്ചിൽ നദീ സംരക്ഷണ സമിതി ജോയിൻ്റ് സെക്രട്ടറി ഫ്രാൻസിസ് (ഉണ്ണി) കൂറ്റനാലിന്റെ നേതൃത്വത്തിൽ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസ് വെളുപ്പിന് പെട്ടെന്നുള്ള നീക്കം നടത്തിയത് .

രാത്രി 11 30 ഓടെ പാലാ ഡിവൈഎസ്പി സദൻ സാർ മുഖേന വേണ്ട നടപടികൾക്കായി ക്രമീകരണങ്ങൾ ചെയ്യുകയും പുലർച്ചെ 3 30ന് സബ് ഇൻസ്പെക്ടർ സന്തോഷ് കെ സി യുടെ നേതൃത്വത്തിൽ പോലീസ് സംഘം എത്തി കാവൽഘടകം പ്രവർത്തകരോടൊപ്പം മറഞ്ഞ് ഇരിക്കുകയും ലോഡ് കയറ്റിയ ഉടൻ ടിപ്പർ ലോറി കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് നീക്കുകയും ചെയ്തു.

കഴിഞ്ഞവർഷം ഏകദേശം ഇതേ സമയത്ത് കൂറ്റനാൽ കടവിൽ നിന്നും പിടിച്ചെടുത്ത ടിപ്പർ ലോറി പാലാ പോലീസ് സ്റ്റേഷനിൽ ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നതിനോട് ചേർന്ന് പുതിയ ലോറിയും സ്ഥാനം പിടിച്ചിട്ടുണ്ട് .കാവൽ ഘടകം പ്രവർത്തകർ പല തവണ മുന്നറിയിപ്പ് നൽകിയിട്ടും ;മണൽ കടത്തുകയായിരുന്നു ഈ മാഫിയ സംഘം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top