Kerala

വയസ്സ് 95 ൽ എത്തിയിട്ടും;ആളിപ്പടരുന്ന കർഷക ആവേശത്തിൽ ഒന്നിക്കാൻ ഈരാറ്റുപേട്ടയിലെ കർഷക സമരമുഖത്ത് സിസ്റ്റർ ഫിലിമിൻ  മേരി 

ആളിപ്പടരുന്ന സമരവീര്യവുമായി 95-ാം വയസിലും സിസ്റ്റർ ഫിലമിൻമേരി സത്യാഗ്രഹ സമര പന്തലിലെത്തി. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കർഷകസ്വരാജ് സമരസമിതി ചെയർമാൻ സണ്ണിപൈകട അനുഷ്ഠിക്കുന്നനിരാഹാര സത്യാഗ്രഹത്തിന് ഐക്യദാർഢ്യവുമായാണ് 1984-ലെമത്‌സ്യത്തൊഴിലാളി സമരത്തിന് നെടുനായകത്വം വഹിച്ച സിസ്റ്റർ ഫില മിൻ മേരി ഈരാറ്റുപേട്ടയിലെ സമരപ്പന്തലിൽ എത്തിയത്.

ജനകീയ പ്രശ്നങ്ങളിൽ യുവജനങ്ങൾ മുന്നിട്ടിറങ്ങാൻ സിസ്റ്റർ ഫിലിമിൻ  മേരി യുവജനങ്ങളെ ആഹ്വാനം ചെയ്തു. നിലവിലുള്ള വനം വന്യജീവി നിയമം ഭേദഗതി ചെയ്ത് സമരം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന്  സിസ്റ്റർ ഫിലിമിൻ  മേരി ആവശ്യപ്പെട്ടു. ഉണ്ണിക്കുഞ്ഞ് ജോർജ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്കറിയ യോഗം ഉദ്ഘാടനം ചെയ്തു. ജോർജ് ജേക്കബ്ബ് അഡ്വ:ജോർജ് കുട്ടി കടപ്ലാക്കൽ,ജോയി ആനിത്തോട്ടം, ജോഷിതാന്നിക്കൽ, ഷിജി കളപ്പുര, വി എം അബ്ദുള്ളാ ഖാൻ , പി പി നാഷാദ് തുടങ്ങിയവർ സംസാരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top